സംസ്ഥാനത്ത് നാളെ കടകൾ തുറക്കും.

കൊച്ചി: സംസ്ഥാനത്ത് നാളെ കടകള്‍ തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി. കടകള്‍ മാത്രം അടച്ചിടേണ്ട കാര്യമില്ലെന്ന് സംസ്ഥാന പ്രസിഡന്റ് കുഞ്ഞാവു ഹാജി പറഞ്ഞു. ദേശീയ പണിമുടക്ക് ഒരുദിവസം കഴിയുന്ന സാഹചര്യത്തിലാണ് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പ്രഖ്യാപനം. നേരത്തെ, എറണാകുളം ജില്ലയില്‍ നാളെ കടകള്‍ തുറക്കുമെന്ന് അഞ്ച് വ്യാപാരി സംഘടനകള്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ്, സംസ്ഥാനത്ത് മൊത്തത്തില്‍ കടകള്‍ തുറക്കാന്‍ തീരുമാനമായത്.
കൊച്ചിയില്‍ തീയേറ്ററുകള്‍ സിനിമാ പ്രദര്‍ശനം ആരംഭിച്ചിട്ടുണ്ട്,
കോഴിക്കോട് ജില്ലയിലെ മുഴുവൻ പെട്രോൾ പമ്പുകളും തുറന്നു പ്രവർത്തിക്കാൻ കോഴിക്കോട് കലക്ടറും ആഹ്വാനം ചെയ്തിട്ടുണ്ട്
▂▂▂▂▂▂▂▂▂▂▂▂▂▂▂▂
മംഗലംഡാം മീഡിയ വാർത്തകൾ തുടർന്നും ലഭിക്കുവാൻ ജോയിൻ ചെയ്യൂ.

WhatsApp

Telegram

https://t.me/Mangalamdam_palakkad