മംഗലംഡാം: നാട്ടുകാരുടെ കുടിവെള്ള പ്രശനം പരിഹരിക്കുവാനായി പൊതുകിണർ കുഴിക്കുന്നതിനവാശ്യമായ സ്ഥലം പഞ്ചയത്തിന് സൗജന്യമായി നൽകി മാതൃകയായി യുവാവ് പാലക്കാട് നെന്മാറ ഒലിപ്പാറ പൈതല മേഖലയിൽ കാലങ്ങളായി കുടിവെള്ള വെള്ളപ്രശനം നേരിടുന്നുണ്ട്, പ്രദേശത്തെ മുപ്പത്തോളം വരുന്ന കുടുംബങ്ങളുടെ നിരന്തരമായ കുടിവെള്ള പ്രശ്‌നത്തിന് ശാശ്വതമായ പരിഹാരം ഈ പദ്ധതിമൂലം ലഭിക്കുമെന്നതിനാലാണ് അന്തരിച്ചുപോയ പിതാവ് അമ്പാട്ടുകുന്നേൽ പ്രഭാകരൻ സ്മരണാർത്ഥം റോഡിനോട് ചേർന്നു കിടക്കുന്ന 2 സെന്റോളം വരുന്ന ഭൂമി രാജീവ് പഞ്ചായത്തിന് വിട്ടുനൽകിയത് എന്ന് രാജീവ് മംഗലംഡാം മീഡിയയോട് പറയുന്നു.
ഏകദേശം ആറുലക്ഷം രൂപയുടെ നിർമ്മാണ പദ്ധതിയാണ് നന്മറബ്ലോക്ക് പഞ്ചായത്ത് ഇവിടെ നടപ്പിലാക്കാൻ പ്ലാൻ ചെയ്തിരിക്കുന്നത്.
Similar News
വടക്കഞ്ചേരി ടൗണിലെ തെരുവുവിളക്കുകളുടെ സമയക്രമം പ്രശ്നമാകുന്നു
കനത്ത മഴയിൽ വീട് തകർന്നു വീണു.
സഞ്ചാരികളെ വരവേറ്റ് നെല്ലിയാമ്പതി.