വടക്കഞ്ചേരി: മംഗലത്തെ പുതിയ പാലം മേയ് ഒന്നിനോ രണ്ടിനോ തുറക്കുമെന്ന് പുതിയ ഉറപ്പ്. അടുത്ത ദിവസങ്ങൾക്കുള്ളില്‍ ശേഷിച്ച പ്രവൃത്തി കൂടി പൂര്‍ത്തിയാക്കും.
അപ്രോച്ച് റോഡുകളുടെ ടാറിങ് മാത്രമേ ഇനി പൂര്‍ത്തിയാക്കാനുള്ളൂ. പെയിന്‍റിങ് പണികളെല്ലാം തീര്‍ന്നിട്ടുണ്ട്. പുഴയിലേക്കുള്ള കുളിക്കടവുകളുടെ നിര്‍മാണവും കഴിഞ്ഞു. രണ്ടു മാസം മുന്നേ തുറക്കാമായിരുന്ന പാലം ജനങ്ങളെ പരമാവധി ബുദ്ധിമുട്ടിച്ച ശേഷമാണ് ഇപ്പോഴെങ്കിലും തുറക്കാന്‍ നടപടിയാകുന്നത്.
കഴിഞ്ഞ ഡിസംബര്‍ മുതല്‍ ഉദ്ഘാടനത്തിന് ഓരോ തീയതികള്‍ പറഞ്ഞാണ് ഇതുവരെ എത്തിയിട്ടുള്ളത്. വാഹന തിരക്കേറിയ സംസ്ഥാന പാതയില്‍ പുതിയ പാലം നിര്‍മിക്കുമ്പോള്‍ സമാന്തര റോഡ് സംവിധാനം ഒരുക്കാതെയാണ് പഴയപാലം പൊളിച്ച് നീക്കി ജനങ്ങളെ പലവഴിക്ക് വിട്ട് യാത്രാ ദുരിതത്തിലാക്കിയത്. പ്രദേശത്തെ വ്യാപാരസ്ഥാപനങ്ങളും ഒന്നര വര്‍ഷത്തോളമായി പൂട്ടിക്കിടക്കുകയാണ്.
പാലം വഴി ഉണ്ടായിരുന്ന ടെലിഫോണ്‍ കേബിളെല്ലാം മുറിഞ്ഞ് ബി.എസ്.എന്‍.എല്ലിന്‍റെ നിരവധി ഫോണ്‍ കണക്ഷനുകളും പ്രവര്‍ത്തിക്കുന്നില്ല. നിര്‍മാണത്തിന് കാലാവധി ഉണ്ടെന്ന് പറഞ്ഞ് മാസങ്ങള്‍ക്കു മുൻപേ നിര്‍മാണം കഴിഞ്ഞ പാലത്തിലൂടെ അത്യാവശ്യം ഇരുചക്രവാഹനങ്ങളും മറ്റു ചെറു വാഹനങ്ങള്‍ പോലും കടത്തിവിട്ടില്ല. വളഞ്ഞ വഴി, തകര്‍ന്ന റോഡ് എന്നെല്ലാം പറഞ്ഞ് ഓട്ടോറിക്ഷകളും തോന്നും മട്ടില്‍ ചാര്‍ജ് ഈടാക്കി ആ വഴിക്കും ജനങ്ങളെ സാമ്പത്തിക ഞെരുക്കത്തിലാക്കി.
▂▂▂▂▂▂▂▂▂▂▂▂▂▂▂▂
മംഗലംഡാം മീഡിയ വാർത്തകൾ തുടർന്നും ലഭിക്കുവാൻ ജോയിൻ ചെയ്യൂ.
Similar News
കനത്ത മഴയിൽ വീട് തകർന്നു വീണു.
സഞ്ചാരികളെ വരവേറ്റ് നെല്ലിയാമ്പതി.
മഴ കനത്തപ്പോൾ വടക്കഞ്ചേരി-മണ്ണുത്തി ദേശീയപാതയും, മംഗലം-ഗോവിന്ദാപുരം സംസ്ഥാനപാതയും തകർന്ന് തരിപ്പണമായി.