വടക്കഞ്ചേരി: സംസ്ഥാനത്ത് ഭക്ഷ്യ വിഷ ബാധയുടെ പശ്ചാത്തലത്തിൽ വടക്കഞ്ചേരി പഞ്ചായത്ത് പരിധിയിൽ പഞ്ചായത്ത്, ആരോഗ്യവകുപ്പ്, ഭക്ഷ്യ സുരക്ഷ വകുപ്പ്, പൊതു വിതരണ വകുപ്പ് എന്നിവ സംയുകതമായി വടക്കഞ്ചേരി പഞ്ചായത്ത് പരിധിയിലെ ഭക്ഷ്യ ഉത്പന്നങ്ങൾ വിൽക്കുന്ന വ്യാപാര സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് ഇന്ന് 05.05.2022 മിന്നൽ പരിശോധന സംഘടിപ്പിച്ചു.46 സ്ഥാപനങ്ങൾ പരിശോധിച്ചതിൽ ലൈസൻസ് ഇല്ലാത്തതിന് 20 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി,രണ്ട് സ്ഥാപനങ്ങൾക്ക് പഞ്ചായത്തും,7 സ്ഥാപനങ്ങൾക്ക് ഭക്ഷ്യ സുരക്ഷ വകുപ്പും,3 സ്ഥാപനങ്ങൾക്ക് പൊതു വിതരണ വകുപ്പും പിഴയടക്കാൻ നോട്ടീസ് നൽകി. 2 ഹോട്ടലുകൾ അടപ്പിച്ചു. വൃത്തിഹീനമായ സാഹചര്യത്തിൽ കണ്ടെത്തിയതും പഴകിയതുമായ ഐസ് ക്രീം, പാൽ, പഴങ്ങൾ, ഭക്ഷ്യ വസ്തുക്കൾ, ഇറച്ചി എന്നിവ നശിപ്പിച്ചു.4 വകുപ്പുകളിൽ നിന്നുമായി 15 പേരടങ്ങുന്ന 2 സ്‌ക്വാഡ് ആണ് പരിശോധനക്കിറങ്ങിയത്.
പരിശോധനക്ക് ഭക്ഷ്യ സുരക്ഷ വകുപ്പ് ഉദ്യോഗസ്ഥരായ പി. വി. അസാദ്, ഹേമ ആർ, ഹെൽത്ത് സൂപ്പർവൈസർ ജാഫർ അലി, റേഷനിങ് ഇൻസ്‌പെക്ടർമാരായ കെ ശിവദാസ്, സന്തോഷ് കുമാർ, ഹെൽത്ത് ഇൻസ്‌പെക്ടർ ഉണ്ണികൃഷ്ണൻ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ സമൻദാസ്, മനോജ്,അജ്മൽ, പഞ്ചായത്ത് ജീവനക്കാരായ മുഹമ്മദ് റാഫി, ഉമ്മർ ഫാറൂഖ് എന്നിവർ നേതൃത്വം നൽകി.
▂▂▂▂▂▂▂▂▂▂▂▂▂▂▂▂
മംഗലംഡാം മീഡിയ വാർത്തകൾ തുടർന്നും ലഭിക്കുവാൻ ജോയിൻ ചെയ്യൂ.
Similar News
നാലുചക്ര ഓട്ടോറിക്ഷകളുടെ സൗജന്യം പിൻവലിച്ചു
നാല് ചക്ര ഓട്ടോ ടാക്സി വാഹനങ്ങൾക്ക് സൗജന്യ പാസ് നൽകണം ; പന്നിയങ്കരയിൽ പ്രതിഷേധം
KSRTC ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം; യാത്രക്കാരെ സുരക്ഷിതമാക്കി വാഹനം ഒതുക്കി നിർത്തി.