ടോൾ നൽകാതെ വാഹനങ്ങൾ കടത്തിവിടില്ലെന്ന കർശന നിലപാട് സ്വീകരിച്ചിരുന്ന ടോൾ കമ്പനി അധികൃതർ രണ്ടാംദിവസവും സ്വകാര്യബസുകൾ തടഞ്ഞില്ല. അതേസമയം, ബസുകളുടെ നമ്പർ രേഖപ്പെടുത്തുന്നുണ്ട്.
ബസുകൾക്കെതിരേ നിയമപരമായി മുന്നോട്ടുപോകാനാണ് ടോൾ കമ്പനി അധികൃതരുടെ തീരുമാനം.
വടക്കഞ്ചേരി: പന്നിയങ്കരയിൽ ടോൾ നൽകാതെ ബാരിയറുകൾ തള്ളിനീക്കി സ്വകാര്യ ബസുകൾ സർവീസ് തുടരുന്നു. ടോൾകേന്ദ്രത്തിലെത്തുമ്പോൾ ബസ് ജീവനക്കാർ ബസിൽ നിന്നിറങ്ങി ബാരിയറുകൾ തള്ളിനീക്കിയാണ് വാഹനം കടത്തിവിടുന്നത്.
സമരം നടത്തിയിട്ടും നിരക്ക് കുറയ്ക്കാത്തതിനെത്തുടർന്ന് ബുധനാഴ്ചമുതലാണ് ബാരിയറുകൾ ബലമായി നീക്കി സ്വകാര്യബസുകൾ സർവീസ് ആരംഭിച്ചത്. രമ്യ ഹരിദാസ് എം.പി.യും പി.പി. സുമോദ് എം.എൽ.എ.യും പിന്തുണയുമായെത്തി.
Similar News
വടക്കഞ്ചേരി ടൗണിലെ തെരുവുവിളക്കുകളുടെ സമയക്രമം പ്രശ്നമാകുന്നു
കനത്ത മഴയിൽ വീട് തകർന്നു വീണു.
സഞ്ചാരികളെ വരവേറ്റ് നെല്ലിയാമ്പതി.