മംഗലംഡാം: ലൂർദ് മാതാ ഹയർ സെക്കൻഡറി സ്കൂളിൽ സ്പോർട്സ് ക്ലബിന്റെ നേതൃത്വത്തിൽ ‘ടാലന്റ് ഹണ്ട് 2022 ‘ ന്റെ ഉദ്ഘാടനവും പുസ്തക പ്രകാശനവും നടന്നു.
ഇന്ന് രാവിലെ മംഗലംഡാം ലൂർദ്ദ് മാതാ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ആലത്തൂർ എംഎൽഎ കെ.ഡി പ്രസേനൻ ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ വണ്ടാഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. എൽ രമേഷ് പുസ്തക പ്രകാശന കർമ്മം നിർവഹിച്ചു.
ചടങ്ങിൽ പൂർവ്വ വിദ്യാർത്ഥികളായ നവവൈദികരെ ആദരിക്കുകയും, LSS – USS സ്കോളർഷിപ്പ് വിജയികളെ അനുമോദിക്കുകയും ചെയ്തു.
പ്രധാന അധ്യാപിക സിസ്റ്റർ ആൽഫി തെരേസ് സ്വാഗതം പറഞ്ഞ ചടങ്ങിൽ ലൂർദ് മാതാ സ്പോർട്സ് ക്ലബ് പ്രസിഡന്റ് സജിമോൻ ടി അധ്യക്ഷത വഹിച്ചു.
വാർഡ് മെമ്പർ അഡ്വ: ഷാനവാസും പി.ടി.എ പ്രസിഡന്റ് ഡിനോയ് കൊമ്പാറയും ചടങ്ങിന് ആശംസകൾ അറിയിച്ചു. ലൂർദ് മാതാ സ്പോർട്സ് ക്ലബ് സെക്രട്ടറി സിദ്ധിക്ക് ഐ നന്ദി പറഞ്ഞു.
വാർത്തകൾ സുഹൃത്തുക്കൾക്കായി ഷെയർ ചെയ്യൂ..
▂▂▂▂▂▂▂▂▂▂▂▂▂▂▂▂
മംഗലംഡാം മീഡിയ വാർത്തകൾ തുടർന്നും ലഭിക്കുവാൻ ജോയിൻ ചെയ്യൂ.
Similar News
കനത്ത മഴയിൽ വീട് തകർന്നു വീണു.
സഞ്ചാരികളെ വരവേറ്റ് നെല്ലിയാമ്പതി.
മഴ കനത്തപ്പോൾ വടക്കഞ്ചേരി-മണ്ണുത്തി ദേശീയപാതയും, മംഗലം-ഗോവിന്ദാപുരം സംസ്ഥാനപാതയും തകർന്ന് തരിപ്പണമായി.