മുടപ്പല്ലൂർ നെന്മാറ റോഡിൽ പിക്കപ്പ് വാൻ മറിഞ്ഞു.

മുടപ്പല്ലൂർ: മുടപ്പല്ലൂർ പങ്കജ ഓഡിറ്റോറിയത്തിന് സമീപത്തായി പിക്കപ്പ് വാൻ മറിഞ്ഞു. മീൻ കയറ്റി വന്ന വാഹനം മഴയെ തുടർന്ന് റോഡിൽ തെന്നി മറിയുകയായിരുന്നു. നാട്ടുകാർ ചേർന്ന് വാഹനത്തിൽ ഉണ്ടായിരുന്ന 2 പേരേ വാഹനത്തിന്റെ ഡോർ പൊളിച്ചാണ് പുറത്തെടുത്തത്. നിരവധിതവണ മുടപ്പല്ലൂർ വള്ളിയോട് റോഡിൽ മഴപെയ്യുന്നതു മൂലമുണ്ടാവുന്ന തെന്നലിൽ ഒരുപാട് വാഹനങ്ങൾ ഇടിച്ചും തെന്നി മറിഞ്ഞും അപകടങ്ങൾ ഉണ്ടായിട്ടുണ്ട്.

വാർത്തകൾ മംഗലംഡാം മീഡിയയിലൂടെ അറിയാൻ WhtsApp Group-ൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.