ഒറ്റപ്പാലം: പാലക്കാട് ഒറ്റപ്പാലത്ത് ആന പാപ്പാനെ അടിച്ചുകൊന്നു. പാപ്പാന് പേരൂര്‍ സ്വദേശി വിനോദ് ആണ് മരിച്ചത്.
ചികിത്സയിലുള്ള ആനയ്ക്ക് മരുന്ന് നല്‍കുന്നതിനിടെയാണ് ആക്രമിച്ചത്. വരിക്കാശ്ശേരി മനയിലാണ് ഇന്ന് രാവിലെയോടെ സംഭവമുണ്ടായത്. കൊമ്പുകൊണ്ട് കുത്തി വിനോദിനെ ആന തറയിലടിക്കുകയായിരുന്നു.
കൊടുങ്ങല്ലൂര്‍ മൂത്തകുന്നം ദേവസ്വത്തിന്റെ പത്മനാഭന് എന്ന ആനയാണ് ഇടഞ്ഞത്. പരുക്കേറ്റ വിനോദിനെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിയച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. കാലിന് മുറിവേറ്റതിനെ തുടര്‍ന്ന് പത്മനാഭന് കുറച്ചുദിവസങ്ങളായി ചികിത്സയിലായിരുന്നു.
▂▂▂▂▂▂▂▂▂▂▂▂▂▂▂▂
മംഗലംഡാം മീഡിയ വാർത്തകൾ തുടർന്നും ലഭിക്കുവാൻ ജോയിൻ ചെയ്യൂ.
Similar News
കനത്ത മഴയിൽ വീട് തകർന്നു വീണു.
സഞ്ചാരികളെ വരവേറ്റ് നെല്ലിയാമ്പതി.
മഴ കനത്തപ്പോൾ വടക്കഞ്ചേരി-മണ്ണുത്തി ദേശീയപാതയും, മംഗലം-ഗോവിന്ദാപുരം സംസ്ഥാനപാതയും തകർന്ന് തരിപ്പണമായി.