കുഴൽമന്നം: പശുവിനെമേയ്ക്കാൻ പോയ ക്ഷീരകർഷകന് കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റു. തോലനൂർ പുളയ്ക്കപ്പറമ്പ് വീട്ടിൽ കൃഷ്ണൻ (55) ആണ് പരിക്കേറ്റത്. ഇയാളെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽപ്രവേശിപ്പിച്ചു.
ബുധനാഴ്ച്ച പകൽ 11 മണിക്കാണ് സംഭവം. വീടിന് സമീപത്തുള്ള കനാലിൽ പശുവിനെ മേയ്ക്കുന്നതിനിടെ കാട്ടുപന്നി ആക്രമിക്കുകയായിരുന്നു. കൃഷ്ണന്റെ മകൻ ജിഷ്ണുവും കൂടെയുണ്ടായിരുന്നു. ബഹ ളംവച്ച കൃഷ്ണനെ മകനും നാട്ടു കാരും ചേർന്നാണ് രക്ഷപ്പെടു ത്തിയത്.
കൃഷ്ണന്റെ ഇരുകൈക്കും പരി ക്കേറ്റു. തോലനൂർ, കുത്തനൂർ എന്നിവിടങ്ങളിൽ പന്നിശല്യം രൂക്ഷമാണ്. രാപകലില്ലാതെ പല യിടങ്ങളിലും പന്നിക്കൂട്ടം എത്തുന്നുണ്ട് കാട്ടുപന്നികളെ വെടിവച്ച് കൊല്ലുന്നത് ഊർജിതമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Similar News
കനത്ത മഴയിൽ വീട് തകർന്നു വീണു.
സഞ്ചാരികളെ വരവേറ്റ് നെല്ലിയാമ്പതി.
മഴ കനത്തപ്പോൾ വടക്കഞ്ചേരി-മണ്ണുത്തി ദേശീയപാതയും, മംഗലം-ഗോവിന്ദാപുരം സംസ്ഥാനപാതയും തകർന്ന് തരിപ്പണമായി.