പാലക്കാട്: മലമ്പുഴ കവയില്‍ കരിമ്പുലിയെ കണ്ടു. റോഡിനോട് ചേര്‍ന്നുള്ള പാറയില്‍ ഇരിക്കുന്ന കരിമ്പുലിയുടെ ചിത്രങ്ങള്‍ പാലക്കാട് എഇഒ ഓഫീസിലെ ക്ലര്‍ക്കായ ജ്യോതിഷ് കുര്യാക്കോയാണ് പകര്‍ത്തിയത്.
കവയിലെ ആണ്‍ കരിമ്പുലിയോടെപ്പം രണ്ട് പുള്ളി പുലികളും ഉണ്ടാകാറുണ്ടെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
പുള്ളിപുലികള്‍ തന്നെയാണ് കരിമ്പുലികളാകുന്നതെന്ന് പറയപ്പെടുന്നു. രണ്ടും ഒരേ ഇനമാണ്. പൂര്‍ണമായും കറുപ്പ് ചര്‍മ്മമുള്ളവരല്ല കരിമ്പുലികള്‍. അവയെ സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ ശരീരത്തിലെ പുള്ളികള്‍ കാണാവുന്നതാണ്. ഇന്ത്യയിലും ഇന്തോനേഷ്യയിലെ ജാവാ ദ്വീപിലും ആഫ്രിക്കയിലെ മൗണ്ട് കെനിയയിലും ഇവ കാണപ്പെടുന്നുണ്ട്.
▂▂▂▂▂▂▂▂▂▂▂▂▂▂▂▂
മംഗലംഡാം മീഡിയ വാർത്തകൾ തുടർന്നും ലഭിക്കുവാൻ ജോയിൻ ചെയ്യൂ.
Similar News
കുട്ടികളെ കണ്ടെത്തി.
നടൻ ഇന്നസെന്റ് അന്തരിച്ചു.
വടക്കഞ്ചേരി അപകടത്തിന്റെ ഞെട്ടൽ മാറാതെ; കെഎസ്ആർടിസി യാത്രക്കാരനായ പ്രജിത്തിന്റെ വാക്കുകൾ.