January 16, 2026

ഒടുകൂരിൽ മത്സ്യ വിളവെടുപ്പ് നടത്തി.

വണ്ടാഴി: ഉള്‍നാടന്‍ മത്സ്യസമ്പത്ത് വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ഫിഷറീസ് വകുപ്പും വണ്ടാഴി പഞ്ചായത്തും സംയുക്തമായി ഒടുകൂർ കുന്നംകോട്ടുകുളത്തിൽ വളര്‍ത്തിയ മത്സ്യങ്ങള്‍ വിളവെടുത്തു.
കേരള റൈസ് പാർക്ക്‌ ലിമിറ്റഡ് ചെയർമാൻ സി കെ രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. വണ്ടാഴി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ എൽ രമേഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി ശശികുമാർ, സിപിഐഎം മംഗലംഡാം ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ കെ മോഹനൻ, അക്വാ. കർച്ചർ പ്രമൊട്ടർ : എം. കലാധരൻ എന്നിവർ പങ്കെടുത്തു.
▂▂▂▂▂▂▂▂▂▂▂▂▂▂▂▂
മംഗലംഡാം മീഡിയ വാർത്തകൾ തുടർന്നും ലഭിക്കുവാൻ ജോയിൻ ചെയ്യൂ.