മംഗലംഡാം: നിരവധി മോഷണ കേസിലെ പ്രതി മംഗലംഡാം പോലീസിൻറെ പിടിയിൽ. ചെറുകുന്നം വക്കാല ഭാഗങ്ങളിൽനിന്ന് ഉറങ്ങികിടന്നവരുടെ കഴുത്തിൽ നിന്ന് മാലമോഷ്ടിച്ച കേസിൽ ഇടുക്കി വാത്തുക്കുടി മേലേചിന്നാർ ജിജോ (43) ആണ് മംഗലംഡാംപൊലീസിന്റെ പിടിയിലായത്. 2022 ഫെബ്രുവരി12 നാണ് കേസിനാസ്പദമായ സംഭവം. വീട്ടിൽഉറങ്ങികിടക്കുകയായിരുന്ന വക്കാല കോയിതങ്ക (71) യുടെ 10 ഗ്രാം സ്വർണ മാലയുംചെറുകുന്നം മോഹനന്റെ മകൾ അനുശ്രീ(31)യുടെ 3 പവൻ സ്വർണ മാലയുമാണ് പ്രതികവർന്നത്. തൃശൂരിലെ ഒരു സ്വകാര്യ ജ്വല്ലറിയിൽനിന്ന് ആഭരണങ്ങൾ കണ്ടെടുത്തു. പാലക്കാട്,തൃശൂർ, എറണാകുളം, ഇടുക്കി, കണ്ണൂർ,കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളിലായി 25ഓളം മോഷണ കേസുകളിലെ പ്രതിയാണ്ഇയാൾ. 5 വർഷം ജയിൽ ശിക്ഷയുംഅനുഭവിച്ചിട്ടുണ്ട്.സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ . ഫെബ്രുവരി 12 ന് വടക്കഞ്ചേരിയിൽ ബസ് ഇറങ്ങിയ പ്രതി ഓട്ടോയിൽ വക്കാല തൊഴുത്ത് മുക്ക് വരെ വന്നു. ഓട്ടോ പോയതിന് ശേഷം വന്ന വഴിയെ തന്നെ തിരിച്ച് നടന്ന ഇയാൾ ആദ്യം വീട്ടിൽ ഉറങ്ങിക്കിടന്ന തങ്കയുടെ മാലപൊട്ടിച്ച് ഓടി . പിന്നീട് ചെറുകുന്നം മോഹനന്റെ വീട്ടിൽ കയറി മകൾ അനുശ്രീയുടെ മാലയും പൊട്ടിച്ച് പോവുകയായിരുന്നു. മാലപൊട്ടിച്ച് പോകുന്ന വഴി ചെറുകുന്നം പലചരക്ക് കടയിലുള്ള സി സി ടി വി ക്യാമറയിലും കണിയ മംഗലം ഭാഗത്തുള്ള സി സി ടി വി ക്യാമറയിലും ഇയാളുടെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. ഈ ദൃശ്യങ്ങൾ പിൻതുടർന്ന് കൊണ്ടുള്ള അന്വേഷണത്തിനൊടുവിലാണ് തിങ്കളാഴ്ച വൈകുന്നേരം മുവാറ്റുപുഴയിൽ വെച്ച് പ്രതി പിടിയിലായത്. മംഗലംഡാം സി ഐ കെ.ടി. ശ്രീനിവാസൻ എസ് ഐ നീൽ ഹെക്ടർ ഫെർണാണ്ടസ്, എ എസ് ഐ ആർ.ജയപ്രകാശ്, എസ്.അബ്ദു റഷീദ്, എം.റിയാസ്, വി.പ്രജിത് കുമാർ, എം. പ്രമോദ്, കെ.ജി. പ്രജോഷ്, പി.ശിവദാസ് എന്നിവരുടെ സംഘമാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
▂▂▂▂▂▂▂▂▂▂▂▂▂▂▂▂
Similar News
ഉറങ്ങിക്കിടന്ന സ്തീയുടെ കഴുത്തിൽ നിന്നും സ്വർണ്ണമാല കവർന്ന സംഭവത്തിൽ പ്രതിക്ക് ഒരു വർഷം കഠിനതടവും, 10000 രൂപ പിഴയും.
24ാം വയസ്സില്‍ വീടിന് പുറത്ത് സ്വന്തം ഫ്ളാറ്റ് വാങ്ങി കഞ്ചാവ് വില്‍പ്പന; ഒടുവില്‍ കുടുക്കി ആലത്തൂര്‍ പൊലീസ്.
പാലക്കാട് നഗരത്തിൽ ഇന്ന് രാവിലെ പെൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ ആളെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു.