കുഴൽമന്ദം: കൊലപാതക ശ്രെമകേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന 2 പ്രതികൾ പോലീസിന്റെ പിടിയിൽ. കുഴൽമന്ദത്ത് തച്ചങ്കാട് സുധീഷ് എന്നയാളെ വീട് കയറി ആക്രമിക്കുകയും കമ്പിവടികൊണ്ട് തലക്കടിച്ചു കൊലപ്പെടുത്താൻ ശ്രെമിക്കുകയും ചെയ്ത കേസിൽ ആലാംത്തോട് ഷെരീഫ്, ജിഷ്ണു എന്നിവരെയാണ് ബാംഗ്ലൂരിലേക്ക് ഒളിവിൽ പോകാൻ ശ്രെമിക്കുന്നതിനിടെ പാലക്കാട് മണപ്പുള്ളികാവ് വച്ച് കുഴൽമന്ദം പോലീസ് പിടികൂടിയത്.
നേരത്തെ ഈ കേസിലെ പ്രധാന പ്രതികളായ അയ്യപ്പൻകാവ് കിഷോർ, അനീഷ് എന്നിവരെയും ആലാംത്തോട് കൃഷ്ണൻ മകൻ കിഷോറിനെയും തമിഴ്നാട് ഒളിവിൽ കഴിഞ്ഞ് വരുന്നതിനിടെ പോലീസ് പിടികൂടിയിരുന്നു. കുഴൽമന്ദം ഇൻസ്പെക്ടർ SHO ആർ. രജീഷിന്റെ നേതൃത്വത്തിലുള്ള അനേഷണ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ മാസം 01-05-2022 തിയതിയാണ് കേസിനാസ്പദമായ സംഭവം. മദ്യത്തിനും മയക്കുമരുന്നിന്നും അടിമകളായ പ്രതികൾക്ക് വേറെയും അടിപിടികേസുകൾ ഉള്ളതായി പറയുന്നു. സംഭവത്തിന് ശേഷം പ്രതികൾ മൊബൈൽ ഓഫ് ആക്കി 2 സംഘമായി തിരിഞ് ഒളിവിൽ കഴിഞ്ഞ് വരുന്നതിനിടെ ഈ മാസം 15-06-2022 തിയ്യതി അതി സമർത്ഥമായി 3 പേരെ തമിഴ്നാട് നിന്നും പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
കേരളത്തിൽ പല ഭാഗത്തായി ഒളിവിൽ കഴിഞ്ഞ് വന്നിരുന്ന മറ്റു 2 പ്രതികൾ തങ്ങളെയും പോലീസ് പിന്തുടരുന്ന വിവരം മനസിലാക്കി ബാംഗ്ലൂരിലേക്ക് ഒളിവിൽ പോകുന്നതിനിടെ കൃത്യമായ നീക്കത്തിലൂടെ പോലീസ് പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.
അന്വേഷണ സംഘത്തിൽ CI രജീഷ്.R, കൂടാതെ SI മാരായ ഹർഷാദ്.H, C.K സുരേഷ്, ASI ഉണ്ണികൃഷ്ണൻ, SCPO മാരായ ബ്ലെസ്സെൻ ജോസ്, രാജേഷ് കുമാർ P.R, ബവീഷ് ഗോപാൽ, നിഷാന്ത് R എന്നിവരാണ് ഉണ്ടായിരുന്നത്.
വാർത്തകൾ മംഗലംഡാം മീഡിയയിലൂടെ അറിയാൻ WhtsApp Group-ൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
Similar News
വടക്കഞ്ചേരിയില്‍ വിഷു തിരക്ക് മുതലെടുത്ത് മോഷണം; വധുവിൻ്റെ വസ്ത്രങ്ങളങ്ങിയ ബാഗ് മോഷ്ടിച്ച പ്രതി പിടിയിൽ.
കാരപൊറ്റ പട്ടികാളി അയ്യപ്പൻ കാവിൽ ക്ഷേത്രത്തിൽ മോഷണം.
പൊലീസിന് ആശ്വാസം, മൂന്ന് ദിവസത്തെ കാത്തിരിപ്പിനൊടുവില്‍ മുത്തപ്പന്റെ വയറ്റില്‍ നിന്ന് തൊണ്ടിമുതല്‍ പുറത്തെത്തി.