നെന്മാറ:
മഴക്കാലം ആരംഭിക്കുമ്പോൾ വക്കാവിലെ ജനങ്ങളുടെ ദുരിതവും ആരംഭിക്കുന്നു.. നിലവിൽ നടക്കാൻ പോലും കഴിയാത്ത വക്കാവ് – തിട്ടുമ്പുറം റോഡ് മഴയുടെ വരവോടെ കൂടുതൽ നാശമാകും. ഇതിൽ വക്കാവ് കോളനിയിലേക്കുള്ള നൂറു മീറ്റർ റോഡിൽ ടാറിൻ്റെ അംശം പോലും ഇല്ലാത്ത വിധം നശിച്ചിരിക്കുന്നു.. കൂടാതെ കൊറോണയുടെ വരവോടെ 2019 ൽ നിറുത്തലാക്കിയ പ്രദേശത്തിലേക്കുള്ള ബസ് സർവീസ് ഇപ്പോഴും പുനരാരംഭിച്ചിട്ടില്ല. ഇവിടുങ്ങളിൽ തെരുവ് നായകളുടെ ശല്യവും രൂക്ഷമാണ്.. എന്നാൽ ഇതെല്ലാം പല ആവർത്തി അധികാരികളെ അറിയിച്ചുവെങ്കിലും യാതൊരു വിധ നടപടികളും സ്വീകരിച്ചില്ലെന്നും പരാതി ഉയരുന്നുണ്ട്.
മഴ ശക്തമായാൽ യാത്ര ദുരിതം വീണ്ടും അധികരിക്കും.
വാർത്തകൾ ഫോണിൽ ലഭിക്കുവാൻ ജോയിൻ ചെയ്യു..
Similar News
കനത്ത മഴയിൽ വീട് തകർന്നു വീണു.
സഞ്ചാരികളെ വരവേറ്റ് നെല്ലിയാമ്പതി.
മഴ കനത്തപ്പോൾ വടക്കഞ്ചേരി-മണ്ണുത്തി ദേശീയപാതയും, മംഗലം-ഗോവിന്ദാപുരം സംസ്ഥാനപാതയും തകർന്ന് തരിപ്പണമായി.