ആലത്തൂരിൽ ഓൺലൈൻ സ്ഥാപനങ്ങളുടെ ഡെലിവറി സെന്ററുകളിൽ മോഷണം.

ആ​ല​ത്തൂ​ര്‍ : തൃ​പ്പാ​ളൂ​രി​ലെ ര​ണ്ട് ഓ​ണ്‍​ലൈ​ന്‍ ബി​സി​ന​സ് സ്ഥാ​പ​ന​ങ്ങ​ളി​ളുടെ ഡെലിവറി സെന്ററുകളിൽ മോ​ഷ​ണം.
ര​ണ്ട​ര ല​ക്ഷ​ത്തി​ല​ധി​കം രൂ​പ ന​ഷ്ട​പ്പെ​ട്ടു. ആ​മ​സോ​ണ്‍, ഫ്ലി​പ് കാ​ര്‍​ട്ട് എ​ന്നീ സ്ഥാ​പ​ന​ങ്ങ​ളു​ടെ ഡെലിവറി സെന്ററുകൾ പ്രവർത്തിക്കുന്ന ഒ​രേ കെ​ട്ടി​ട​ത്തി​​ലാ​ണ് മോ​ഷ​ണം ന​ട​ന്നി​ട്ടു​ള്ള​ത്. ഫ്ലി​പ്കാ​ര്‍​ട്ടി​ല്‍ നി​ന്ന് 1,89,000 രൂ​പ​യും ആ​മ​സോ​ണി​ല്‍ നി​ന്ന് 80,000 രൂ​പ​യും ഉ​ള്‍​പ്പെ​ടെ 2,69,000 മാ​ണ് ന​ഷ്ട​പ്പെ​ട്ടി​ട്ടു​ള്ള​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.
ഞാ​യ​റാ​ഴ്ച രാ​ത്രി ഏഴിന് ​സ്ഥാ​പ​നം അ​ട​ച്ച്‌ പോ​യ​താ​ണ് തി​ങ്ക​ളാ​ഴ്ച രാ​വി​ലെ സ്ഥാ​പ​നം തു​റ​ക്കാ​നെ​ത്തി​യ​വ​രാ​ണ് മോ​ഷ​ണം ന​ട​ന്ന വി​വ​രം അ​റി​ഞ്ഞ​ത്.
പു​ട്ട് പൊ​ളി​ച്ചാ​ണ് മോ​ഷ്ടാ​വ് അ​ക​ത്ത് ക​ട​ന്നി​ട്ടു​ള്ള​ത്.
സ്ഥാ​പ​ന​ത്തി​ലെ സി​സി​ടി​വി ന​ശി​പ്പി​ച്ച നി​ല​യി​ലാ​ണു​ള്ള​ത്. ആ​ല​ത്തൂ​ര്‍ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.