മഴതുടങ്ങി: പതിവ് പോലെ ആദ്യം വെള്ളത്തിനടിയിലായി ചിറ്റടി – മാപ്പിളപൊറ്റ പാലം,

മംഗലംഡാം: കാലവർഷം തുടങ്ങി പതിവ് പോലെ ചിറ്റടി – മാപ്പിളപൊറ്റ ചപ്പാത്ത് പാലം ആദ്യം മുങ്ങി. പ്രദേശഭൂമി നിരപ്പിനെക്കാൾ താഴെയായി സ്ഥിതിചെയുന്ന കൈവരി പോലുമില്ലാത്ത ഈ പാലത്തിലൂടെയാണ് സ്കൂൾ ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ ഗതാഗതം നടത്തുന്നത്. മഴ തുടങ്ങുമ്പോൾ ഒഴുകി വരുന്ന പാഴ് വസ്തുക്കൾ പാലത്തിൽ തങ്ങി നിൽക്കുന്നതും വെള്ളം കവിഞ്ഞൊഴുക്കുന്നതിന് കാരണമാകുന്നുണ്ട്. കിഴക്കഞ്ചേരി,വണ്ടാഴി ഭാഗത്തു നിന്നു വീഴ്ലി വഴി പയ്യാങ്കോട് ഒലിപ്പാറ ഭാഗത്തേക്കുള്ള എളുപ്പ വഴിയും. മാപ്പിളപൊറ്റ, പുല്ലുമല,കാന്തളം, ചീരമട എന്നീ ഭാഗങ്ങളിലെ വീട്ടുകാരുടെ പ്രധാന ആശ്രയവും ഈ വഴിയാണ്.മൈനർ ഇറിഗേഷൻ പദ്ധതി പ്രകാരം 1990 ൽ നിർമ്മിച്ച 32 വർഷം പഴക്കമുള്ള ഈ പാലം ഉയർത്തിപ്പണിയണമെന്ന നാട്ടുകാരുടെ ആവശ്യം ശക്തമാണെങ്കിലും ഇതുവരെ യാതൊരു വിധ നടപടികളും നിലവിൽ അധികൃതർ കൈക്കൊണ്ടിട്ടില്ല. 2020ൽ പാലമുൾപ്പെടെ ചിറ്റടി – വീഴിലി റോഡ് പണിയുന്നതിനു വേണ്ടി രണ്ടരക്കോടി രൂപ അനുവദിച്ചിരുന്നതായും എന്നാൽ ആ ഫണ്ട് പിന്നീട് എങ്ങോട്ട് പോയെന്ന് അറിയില്ലെന്നും നാട്ടുകാർ ആരോപിക്കുന്നു..

മംഗലംഡാം മീഡിയ വാർത്തകൾ തുടർന്നും ലഭിക്കുവാൻ ജോയിൻ ചെയ്യൂ