നെമ്മാറ: കഴിഞ്ഞ ദിവസം ഉണ്ടായ കനത്ത മഴയെ തുടർന്ന് കൽച്ചാടിപ്പുഴ കരകവിഞ്ഞ് പുഴയുടെ ഇരുവശങ്ങളിലെ തോട്ടങ്ങളിൽ വശം ഇടിഞ്ഞു തോട്ടങ്ങളിൽ വെള്ളം കയറിയും തെങ്ങ്, റബ്ബർ, കമുക്, ഫലവൃക്ഷങ്ങൾ എന്നിവ വ്യാപകമായി വീണു നശിച്ചു. ചള്ളയിലെ ഗോപാലൻ തണ്ടാന്റെ തോട്ടത്തിലേക്ക് പുഴ ഗതി മാറി ഒഴുകി 7 തെങ്ങുകളും, കവുങ്ങുകളും, ഫലവൃക്ഷങ്ങളും വീണ് ഒഴുകി മൂന്നു ഭാഗങ്ങളിലായി വെള്ളപ്പാച്ചിലിൽ ഇടിഞ്ഞു.


കൽച്ചാടി മുതൽ അടിപ്പരണ്ട വരെയുള്ള തെങ്ങ് റബ്ബർ കമുക് വാഴ തുടങ്ങിയ വിളകൾ വ്യാപകമായി മഴവെള്ളപ്പാച്ചിലിൽ ഒഴുകിപ്പോയി. കൽച്ചാടി ജെയിംസിന്റെ നിരവധി റബ്ബർ മരങ്ങളും മറ്റു മരങ്ങളും വെള്ളം കയറി കടപുഴകി പുഴയിലൂട ഒലിച്ചുപോയി.


ചള്ളയിൽ ഗോപാലൻ, കുഞ്ഞൻ, ജോർജ്, കല്യാണ കണ്ടം ബാലചന്ദ്രൻ എന്നിവരുടെ തെങ്ങിൻ തോപ്പുകളിൽ സൂക്ഷിച്ച 1250 തേങ്ങകൾ മലവെള്ളപ്പാച്ചിലിൽ ഒഴുകിപ്പോയി. പെരുമാങ്കോട് മോഹൻദാസ്, കോഴിക്കോട് മോഹനൻ, മരുതഞ്ചേരി അഹമ്മദ് കുട്ടി, കല്യാണ കണ്ടം ബാബു, സക്കീർ, സിദ്ദീഖ്, തുടങ്ങിയ കർഷകരുടെ റബ്ബർ മരങ്ങളിലെ ചിരട്ടകളും, ഷെഡുകളിലും പുറത്തും സൂക്ഷിച്ച ഡിഷ് പാത്രങ്ങളും മലവെള്ളപ്പാച്ചിലിൽ ഒഴുകിപ്പോയി.
Similar News
തുടര്‍ച്ചയായ വേനല്‍മഴ; റബറിനു പക്ഷിക്കണ്ണുരോഗം.
നാലുചക്ര ഓട്ടോറിക്ഷകളുടെ സൗജന്യം പിൻവലിച്ചു
നാല് ചക്ര ഓട്ടോ ടാക്സി വാഹനങ്ങൾക്ക് സൗജന്യ പാസ് നൽകണം ; പന്നിയങ്കരയിൽ പ്രതിഷേധം