ആലത്തൂര്‍: എരിമയൂര്‍ തോട്ടുപാലത്ത് ഫ്ളൈഓവറിലുണ്ടായ അപകടത്തില്‍ ബൈക്ക്യാത്രക്കാരനായ യുവാവ് മരിച്ചു.
ഇന്നലെ വൈകുന്നേരം അഞ്ചേമുക്കാലിനായിരുന്നു അപകടം. അഞ്ചുമൂര്‍ത്തിമംഗലം നൊച്ചി പറന്പ് ജയന്റെ മകന് സുധീഷ് (20) ആണ് മരിച്ചത്. പാലക്കാട് ഭാഗത്തു നിന്നും വന്ന കാര്‍ അതേ ദിശയില്‍ പോയിരുന്ന ബൈക്കില്‍ ഇടിക്കുകയായിരുന്നു. തെറിച്ചുവീണ സുധീഷിനു മീതെ കണ്ടെയ്നര്‍ ലോറി കയറിയിറങ്ങുകയായിരുന്നു.
കാറും കണ്ടയ്നറും പോലീസ് കസ്റ്റഡിയില്‍ എടുത്തു. മൃതദേഹം ആലത്തൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍. അമ്മ: സാവിത്രി. സഹോദരി: സുധി.
Similar News
കനത്ത മഴയിൽ വീട് തകർന്നു വീണു.
സഞ്ചാരികളെ വരവേറ്റ് നെല്ലിയാമ്പതി.
മഴ കനത്തപ്പോൾ വടക്കഞ്ചേരി-മണ്ണുത്തി ദേശീയപാതയും, മംഗലം-ഗോവിന്ദാപുരം സംസ്ഥാനപാതയും തകർന്ന് തരിപ്പണമായി.