✒️ബെന്നി വർഗീസ്
ചിറ്റൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗീകമായി പീഡിപ്പിച്ചെന്ന പരാതിയിൽ സഹോദരങ്ങൾ അറസ്റ്റിൽ. വിളയോടി പാറക്കളം സ്വദേശികളായ അജീഷ് (27) അജയ് ഘോഷ് (22) എന്നിവരെയാണ് മീനാക്ഷിപുരം പോലീസ് അറസ്റ്റ് ചെയ്തത്. സ്കൂളിൽ കൗൺസിലിംഗിന് ഇടയിലാണ് സംഭവം പുറത്തറിയുന്നത്. പ്രതികൾ കഴിഞ്ഞ ഒരു വർഷത്തോളമായി പെൺകുട്ടിയെ ഭീക്ഷണിപ്പെടുത്തി ലൈംഗികമായി ഉപദ്രവിച്ചു വരികയായിരുന്നു എന്ന് പോലീസ് പറഞ്ഞു. ഇരുവരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ചിറ്റൂർ താലൂക്ക് ആശുപത്രിയിൽ വൈദ്യ പരിശോധനക്ക് ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കാൻ എത്തിച്ച സമയത്ത് കോടതിവളപ്പിൽ വെച്ച് വിലങ്ങ് അഴിച്ച സമയത്ത് അജയ് ഘോഷ് പോലീസിനെ വെട്ടിച്ച് മതിൽ ചാടി കടന്ന് സമീപത്തെ ട്രാൻസ്‌ഫോർമറിൽ കയറി പിടിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. കൈക്ക് പൊള്ളലേറ്റ ഇയാളെ ചിറ്റൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പ്രഥമിക ചികിത്സ നൽകി തുടർന്ന് ജില്ലാ ആശുപത്രിയിൽ മൂന്ന് മണിക്കൂറോളം നീരീക്ഷണത്തിൽ വെച്ച ശേഷം റിമാൻഡ് ചെയ്ത് ജയിലിലേക്ക് മാറ്റി.
Similar News
ഉറങ്ങിക്കിടന്ന സ്തീയുടെ കഴുത്തിൽ നിന്നും സ്വർണ്ണമാല കവർന്ന സംഭവത്തിൽ പ്രതിക്ക് ഒരു വർഷം കഠിനതടവും, 10000 രൂപ പിഴയും.
24ാം വയസ്സില്‍ വീടിന് പുറത്ത് സ്വന്തം ഫ്ളാറ്റ് വാങ്ങി കഞ്ചാവ് വില്‍പ്പന; ഒടുവില്‍ കുടുക്കി ആലത്തൂര്‍ പൊലീസ്.
പാലക്കാട് നഗരത്തിൽ ഇന്ന് രാവിലെ പെൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ ആളെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു.