✒️ബെന്നി വർഗീസ്
ആലത്തൂർ: എന്നും ഇടതുപക്ഷത്തിനൊപ്പമായിരുന്നു സി.പി. ജോണിന്റെ രാഷ്ട്രീയം. എറണാകുളം ജില്ലയിലെ കോതമംഗലം ചേലാട് നിന്ന് 43 വർഷം മുമ്പാണ് സഹകരണ വകുപ്പിൽ ജീവനക്കാരനായി ആലത്തൂരിലെത്തുന്നത്. ഔദ്യോഗിക ചുമതലകൾക്കൊപ്പം സർവ്വീസ് സംഘടനാ രംഗത്തും സജീവമായി. എൻ.ജി.ഒ. യൂണിയൻ ജില്ലാ സെക്രട്ടറിയേറ്റംഗമായിരുന്നു. സർവ്വീസ് സംഘടനാരംഗത്തും സമരവേദികളിലും സി.പി. ജോണിന്റെ ആവേശവും ഘനഗാംഭീര്യവും സഹപ്രവർത്തകർ ഇപ്പോഴും ഓർക്കുന്നു.1996ൽ ജനകീയാസൂത്രണ പ്രസ്ഥാനം ആരംഭിച്ചപ്പോൾ ആലത്തൂർ ബ്ലോക്ക് കോഓർഡിനേറ്ററായി. പിന്നീട് ജില്ലാ കോഓർഡിനേറ്ററായും പ്രവർത്തിച്ചു. പുരോഗമന കലാസാഹിത്യ സംഘം, ഗ്രന്ഥശാലാ സംഘം എന്നിവയുടെ സജീവ പ്രവർത്തകനെന്ന് നിലയിൽ ഇടത്പക്ഷ പുരോഗമന പ്രസ്ഥാനങ്ങളുടെ വേദികളിലെ സജീവ സാന്നിദ്ധ്യമായി.കോഓപ്പറേറ്റീവ് ഇൻസ്‌പെക്ടറായി വിരമനിച്ച ശേഷം സി.പി.എമ്മിൽ ചേർന്നു. പാർട്ടിയുടെ ആലത്തൂർ ലോക്കൽ കമ്മിറ്റിയംഗമായി. ആലത്തൂർ താലൂക്ക് ടീച്ചേഴ്‌സ് കോഓപ്പറേറ്റീവ് സൊസൈറ്റി സെക്രട്ടറിയായിരുന്ന ഭാര്യ ഏലിയാമ്മയും മക്കളായ ലിജോ അന്നയും ഫിലിപ്പും എല്ലാ പ്രവർത്തനങ്ങൾക്കും പിന്തുണ നൽകി.കില ഫാക്കൽറ്റി അംഗം, കെ.എസ്.എസ്.പി.യു. ബ്ലോക്ക് സെക്രട്ടറി , ആലത്തൂർ താലൂക്ക് റെഫറൻസ് ലൈബ്രറി സെക്രട്ടറി, ജില്ലാം ശിശുക്ഷേമ സമതിയംഗം, സീനിയർ സിറ്റിസൺ വെൽഫെയർ ഫ്രണ്ട് അസോസിയേഷൻ ജില്ല് ട്രഷറർ പു.ക.സ. ജില്ല വൈസ് പ്രസിഡന്റ് . ജില്ലാ പ്ലാനിംഗ് കമ്മറ്റി അംഗം, ലൈബ്രറി കൗൺസിൽ അംഗം എന്നീ നിലകളിലും പ്രവർത്തിച്ചു.ജീവിതത്തിൽ പുലർത്തിയ പുരോഗമന ചിന്ത പോലെതന്നെ അന്ത്യാഭിലാഷപ്രകാരം മതചടങ്ങുകളില്ലാതെയായിരുന്നു ശവസംസ്‌കാരം.
Similar News
വടക്കഞ്ചേരി മൃഗാശുപത്രിയിലെ വൻ തേക്കുമരം ആശുപത്രി കെട്ടിടം നശിപ്പിക്കുമെന്ന് ആശങ്ക.
വിദ്യാര്‍ത്ഥിനിയുമായുള്ള അടുപ്പം പ്രശ്നമായി; റോഡില്‍ കൂട്ടത്തല്ലുമായി വിദ്യാര്‍ത്ഥികള്‍.
നീലച്ചിത്ര നിര്‍മ്മാണത്തിന് ജയിലില്‍ കിടന്ന വിവാദ ഡോക്ടറുടെ അടുക്കല്‍ ചികിത്സക്കെത്തി കേന്ദ്ര മന്ത്രി.