ആലത്തൂരിൽ വാഹനാപകടത്തിൽ കിഴക്കഞ്ചേരി സ്വദേശി മരിച്ചു. ഒരാൾക്ക് പരക്കേറ്റു.

ആലത്തൂർ: ദേശീയപാത ആലത്തൂർ വാനൂർ ജംഗ്ഷനിൽ ഓട്ടോയിൽ കാർ ഇടിച്ചാണ് അപകടമുണ്ടായത്. കിഴക്കഞ്ചേരി വാൽകുളമ്പ് വെള്ളിക്കുളമ്പ് ചുണ്ടാടൻ വീട്ടിൽ മാത്യു (58) ആണ് മരിച്ചത്. ഓട്ടോയിൽ സഞ്ചരിച്ച വാൽകുളമ്പ് തെക്കുംപുറം വീട്ടിൽ കുര്യാക്കോസ് (50) ന് പരിക്കേറ്റു. ഇന്ന് വൈകിട്ട് 7 30 ഓടുകൂടിയാണ് സംഭവം. വടക്കഞ്ചേരി ഭാഗത്തേക്ക് വരികയായിരുന്ന മാത്യു ഓടിച്ച ഓട്ടോറിക്ഷയ്ക്ക് പിറകിൽ കാർ ഇടിക്കുകയായിരുന്നു. ഇടിച്ച കാർ നിർത്താതെ പോയി. ആലത്തൂർ പോലീസ് അന്വേഷണം ആരംഭിച്ചു.