ആലത്തൂര്‍: കടം വാങ്ങിയ പണം തിരികെ ചോദിക്കാന്‍ ചെന്ന സ്ത്രീയെ ദേഹോപദ്രവം ഏല്‍പ്പിക്കുകയും വസ്ത്രങ്ങള്‍ വലിച്ചു കീറി മാനഹാനി വരുത്തുകയും ചെയ്ത കേസില്‍ തോണിപ്പാടം കുണ്ടുകാട് ഹൈദ്രുമൂപ്പനെ (56) ആലത്തൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. ബിസിനസ് ആവശ്യത്തിന് ലക്ഷങ്ങള്‍ വാങ്ങി പലിശയടക്കം പണം ഇരട്ടിപ്പിച്ച് തരാമെന്ന് പറഞ്ഞാണ് ഇയാള്‍ പരാതിക്കാരിയുടെ കൈയില്‍ നിന്നും 12 ലക്ഷം രൂപ വാങ്ങിയത്.
എന്നാല്‍ ഒന്നര വര്‍ഷമായിട്ടും വാങ്ങിയ പണം തിരികെ തരാതായപ്പോള്‍ പ്രതിയുടെ കുണ്ടുകാടുള്ള വീട്ടിലേക്കു ചെല്ലുകയായിരുന്നു. എന്നാല്‍ പണം തിരികെ ആവശ്യപ്പെട്ട സ്ത്രീയെ മര്‍ദ്ദിക്കുകയും ധരിച്ചിരുന്ന വസ്ത്രം വലിച്ചു കീറുകയുമായിരുന്നു. പരിക്കേറ്റ സ്ത്രീ ആലത്തൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടുകയും പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയുമായിരുന്നു. പോലീസ് കേസെടുത്തതിനെ തുടര്‍ന്ന് പ്രതി ഒളിവില്‍ പോവുകയും വിദേശത്തേക്കു കടക്കാനുള്ള ശ്രമത്തിനിടെ ആലത്തൂര്‍ സിഐ ടി.എന്‍. ഉണ്ണികൃഷ്ണന്റെ നേതൃത്വത്തില്‍ ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ഇയാളെ അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് നിരവധി പരാതികളാണ് സ്റ്റേഷനില്‍ ലഭിക്കുന്നത്. 35 ലക്ഷം രൂപ വാങ്ങി ചതിച്ചതിന് ഇയാള്‍ക്കെതിരെ ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനില്‍ കേസുണ്ട്.
Similar News
വടക്കഞ്ചേരിയില്‍ വിഷു തിരക്ക് മുതലെടുത്ത് മോഷണം; വധുവിൻ്റെ വസ്ത്രങ്ങളങ്ങിയ ബാഗ് മോഷ്ടിച്ച പ്രതി പിടിയിൽ.
കാരപൊറ്റ പട്ടികാളി അയ്യപ്പൻ കാവിൽ ക്ഷേത്രത്തിൽ മോഷണം.
പൊലീസിന് ആശ്വാസം, മൂന്ന് ദിവസത്തെ കാത്തിരിപ്പിനൊടുവില്‍ മുത്തപ്പന്റെ വയറ്റില്‍ നിന്ന് തൊണ്ടിമുതല്‍ പുറത്തെത്തി.