ചാരായം വാറ്റിയ മധ്യ വയസ്കൻ എക്സൈസിന്റെ പിടിയിൽ.

ആലത്തൂർ: എരുമയൂരിൽ ചാരായം വാറ്റിയ മധ്യ വയസ്കൻ എക്സൈസിന്റെ പിടിയിൽ. മുട്ടിച്ചിറ കളപ്പാറ വീട്ടിൽ വെള്ളക്കുട്ടി മകൻ കണ്ണൻ എന്ന ആളെയാണ് അറസ്റ്റ് ചെയ്തത്. 10 ലിറ്റർ ചാരായം ഇവരിൽ നിന്നും പിടിച്ചെടുത്തു. എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് ഇൻസ്പെക്ടർ കെ. ആർ. അജിത്തിന്റെ നേതൃത്വത്തിൽ ആയിരുന്നു പരിശോധന.

ഓണത്തിന് വില്പന നടത്തുന്നതിനായി പ്രതി ചാരായം വാറ്റി സൂക്ഷിച്ചതെന്നാണ് പ്രാഥമിക വിവരം. അരലിറ്ററിന്റെയും, ഒരുലിറ്ററിന്റെയും പ്ലാസ്റ്റിക് കുപ്പികളിലാക്കി ചാരായം വില്പനനടത്തുന്നതാണ് പ്രതിയുടെ രീതി. കുറച്ചു ദിവസമായി പ്രതി എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് ഷാഡോ ടീം അംഗങ്ങളുടെ നിരീക്ഷണത്തിൽ ആയിരുന്നു.

ഇന്ന് ആലത്തൂർ -കുഴൽമന്ദം പ്രദേശങ്ങളിൽ നടത്തിയ വ്യാപക പരിശോധനയിൽ ആണ് പ്രതിയെ പിടികൂടിയത്. തുടർനടപടിക്കായി പ്രതിയെയും, തൊണ്ടിമുതലുകളും കുഴൽമന്ദം റെഞ്ച് ഓഫിസിൽ ഏല്പിച്ചു. പ്രിവന്റീവ് ഓഫീസർ ടി.പി. മണികണ്ടൻ, സിവിൽ എക്സൈസ് ഓഫീസർമാരായ ഷാബു കെ. എ, സുനിൽ. ബി, വിഷ്ണു കെ, WCEO ലിസ്സി വി കെ, എക്സൈസ് ഡ്രൈവർ പ്രദീപ് എസ്സ് എന്നിവർ റെയ്ഡിൽ പങ്കെടുത്തു.