നെന്മാറ: ഓണം അവധിയെ തുടര്‍ന്ന് കഴിഞ്ഞ ദിവസങ്ങളില്‍ നെല്ലിയാമ്പതിലേക്കു സഞ്ചാരികളുടെ ഒഴുക്കായിരുന്നു. സീതാര്‍കുണ്ട്, കേശവന്‍പാറ, കാരപ്പാറ തുടങ്ങിയ ഭാഗങ്ങളില്‍ ഇടുങ്ങിയ എസ്റ്റേറ്റ് റോഡുകളില്‍ നീണ്ട ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. പോത്തുണ്ടി ചെക്ക് പോസ്റ്റിലൂടെ 3650 ഓളം വാഹനങ്ങള്‍ കടന്നു പോയതായി ചെക്ക് പോസ്റ്റ് അധികൃതര്‍ പറഞ്ഞു. പോത്തുണ്ടി ഉദ്യാനത്തില്‍ 6300 സഞ്ചാരികള്‍ ഇന്നലെ മാത്രം സന്ദര്‍ശിച്ചു.
വൈകീട്ട് നാലുമണി മുതല്‍ പോത്തുണ്ടി വനം ചെക്ക് പോസ്റ്റ് മുതല്‍ ശിവക്ഷേത്രം വരെയുള്ള രണ്ടര കിലോമീറ്റര്‍ ദൂരം ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. ഉദ്യാന സന്ദര്‍ശനത്തിനു വന്നവരുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ സ്ഥലമില്ലാത്തതിനാല്‍ റോഡരികില്‍ തന്നെ പാര്‍ക്ക് ചെയ്തത് ഗതാഗതക്കുരുക്ക് വര്‍ധിക്കാന്‍ ഇടയാക്കി.
പുലയംപാറ, സീതാര്‍കുണ്ട് എസ്റ്റേറ്റ് റോഡിലാണ് നെല്ലിയാമ്പതിയിൽ ഏറെ ഗതാഗതക്കുരുക്കുണ്ടായ സ്ഥലങ്ങള്‍. കാരപ്പാറ വെള്ളച്ചാട്ടം കാണാന്‍ എത്തിയവരുടെ തിരക്കും കാരപാറ മേഖലയില്‍ ഗതാഗതക്കുരുക്ക് ഉണ്ടാക്കി. ഗതാഗതക്കുരുക്കില്‍ പെട്ട ഏറെ പേര് സീതാര്‍കുണ്ട്, കാരപ്പാറ യാത്ര ഒഴിവാക്കി മടങ്ങി. ആഴ്ചകള്‍ക്കു മുന്‍പേ നെല്ലിയാമ്പതിയിലെ റിസോര്‍ട്ടുകള്‍ ബുക്കിംഗ് തീര്‍ന്നതിനാല്‍ പുതുതായി വന്നവര്‍ക്കാര്‍ക്കും താമസ സൗകര്യം ലഭ്യമായില്ല.
പോത്തുണ്ടി ഉദ്യാനത്തില്‍ സന്ദര്‍ശകരുടെ തിരക്കുമൂലം ബഹുഭൂരിപക്ഷം പേര്‍ക്കും സാഹസിക യാത്ര നടത്താന്‍ കഴിഞ്ഞില്ല. ജലസമൃദ്ധമായ അണക്കെട്ടും ഉദ്യാനവും പരിസരവും കണ്ട് വിനോദസഞ്ചാരികള്‍ മടങ്ങി. ഓണാവധിക്ക് കെഎസ്ആര്‍ടിസിയും മറ്റും നെല്ലിയാമ്പതിയിലേക്ക് സ്പെഷല്‍ സര്‍വീസ് നടത്തിയിരുന്നു. ഓണത്തോട് അനുബന്ധിച്ച് പോത്തുണ്ടി ഉദ്യാനം കഴിഞ്ഞ മൂന്ന് ദിവസമായി ദീപാലകൃതം ആയിരുന്നു.
Similar News
വടക്കഞ്ചേരി മൃഗാശുപത്രിയിലെ വൻ തേക്കുമരം ആശുപത്രി കെട്ടിടം നശിപ്പിക്കുമെന്ന് ആശങ്ക.
വിദ്യാര്‍ത്ഥിനിയുമായുള്ള അടുപ്പം പ്രശ്നമായി; റോഡില്‍ കൂട്ടത്തല്ലുമായി വിദ്യാര്‍ത്ഥികള്‍.
നീലച്ചിത്ര നിര്‍മ്മാണത്തിന് ജയിലില്‍ കിടന്ന വിവാദ ഡോക്ടറുടെ അടുക്കല്‍ ചികിത്സക്കെത്തി കേന്ദ്ര മന്ത്രി.