പാലക്കാട്: റെയില്‍വേ സംരക്ഷണ സേനയും പാലക്കാട് എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടറും പാര്‍ട്ടിയും സംയുക്തമായി പാലക്കാട് ജംഗ്ഷന് റെയില്‍വേ സ്റ്റേഷനില്‍ നടത്തിയ പരിശോധനയില്‍ 20 ഗ്രാം ചരസുമായി ഒരു യുവതിയടക്കം മൂന്നു പേരെ അറസ്റ്റ് ചെയ്തു.
മണാലിയില്‍ നിന്നുമാണ് ചരസ് വാങ്ങിയത്. അത് റോഡ് മാര്‍ഗ്ഗം ദില്ലിയിലെത്തിച്ചു. അവിടെ നിന്ന് കേരള എക്സ്പ്രസില്‍ തൃശ്ശൂരിലേക്ക് യാത്ര ചെയ്തു.
പാലക്കാട് ജംഗ്ഷനില്‍ എക്സൈസും ആര്‍പിഎഫും ട്രെയിനില്‍ നടത്തുന്ന പരിശോധന കണ്ട് ഭയന്ന് മൂന്നംഗ സംഘം ട്രെയിനില്‍ നിന്ന് താഴെയിറങ്ങി പ്ലാറ്റ്ഫോമില്‍ വിശ്രമിക്കുകയായിരുന്നു. പിന്നീട് സ്റ്റേഷന് പുറത്തേക്ക് കടക്കാന്‍ ശ്രമിക്കവേ ആണ് മൂന്നുപേരും പിടിയിലാവുന്നത്. തൃശ്ശൂര്‍ തൃപ്രയാര്‍ നാട്ടിക ബീച്ച് സ്വദേശി വലിയകത്തു വീട്ടില്‍ റഫീഖ് മകന് ആഷിക് (24), തൃശ്ശൂര്‍ പൂത്തോള്‍ സ്വദേശി കൊത്താളി വീട്ടില്‍ ബാബുവിന്റെ മകള്‍ അശ്വതി (24 ) തൃശ്ശൂര്‍ കാര സ്വദേശി പുത്തന്‍ ചാലില്‍ വീട്ടില്‍ മുരളിയുടെ മകന് അജയ് (21) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
Similar News
വടക്കഞ്ചേരിയില്‍ വിഷു തിരക്ക് മുതലെടുത്ത് മോഷണം; വധുവിൻ്റെ വസ്ത്രങ്ങളങ്ങിയ ബാഗ് മോഷ്ടിച്ച പ്രതി പിടിയിൽ.
കാരപൊറ്റ പട്ടികാളി അയ്യപ്പൻ കാവിൽ ക്ഷേത്രത്തിൽ മോഷണം.
പൊലീസിന് ആശ്വാസം, മൂന്ന് ദിവസത്തെ കാത്തിരിപ്പിനൊടുവില്‍ മുത്തപ്പന്റെ വയറ്റില്‍ നിന്ന് തൊണ്ടിമുതല്‍ പുറത്തെത്തി.