പാലക്കാട്: അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ 4 പേര്‍ക്ക് പരിക്ക്. പുതൂര്‍ പഞ്ചായത്തിലെ ദൊഡ്ഡുഗട്ടിയില്‍ ആണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്.
ദൊഡ്ഡുഗട്ടി സ്വദേശികളായ മുരുകേശന്, സെല്വന്, പഴനിസ്വാമി, പണലി എന്നിവര്‍ക്കാണ് പരിക്കേറ്റത്. രണ്ടു ബൈക്കുകളിലായി സഞ്ചരിച്ചിരുന്ന ഇവരെ ഊരിന് സമീപം ഇറങ്ങിയ കാട്ടാന ആക്രമിക്കുകയായിരുന്നു. പരിക്കേറ്റ ഇവര്‍ അഗളിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. ഇവര്‍ സഞ്ചരിച്ച സ്കൂട്ടര്‍ ആന തുമ്പിക്കൈ കൊണ്ട് എടുത്ത് എറിഞ്ഞു.
പാലക്കാട് അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ 4 പേര്‍ക്ക് പരിക്ക് : സ്കൂട്ടര്‍ ചുഴറ്റിയെറിഞ്ഞു.

Similar News
വടക്കഞ്ചേരി-മണ്ണുത്തി ദേശീയപാത പന്തലാംപാടത്ത് ബൈക്ക് ഇടിച്ച് കാൽനട യാത്രക്കാർക്ക് പരിക്ക്.
മംഗലംഡാം പന്നികൊളുമ്പിൽ വാഹനാപകടം.
ഇന്നലെ ആറാംകല്ലിൽ ദേശീയപാതയിൽ ഉണ്ടായ അപകടത്തിൽ കാൽനട യാത്രക്കാരൻ മരിച്ചു.