പുതുക്കോട്: പുതുക്കോട് പഞ്ചായത്തിലെ സാധാരണ ജനങ്ങൾക്കിടയിൽ പ്രവർത്തിച്ച് വരുന്ന പ്രിയദർശിനി ചാരിറ്റബിൾ ട്രസ്റ്റിന്റെ മൂന്നാം വാർഷികാഘോഷം നടന്നു. പ്രശസ്ത സിനിമ-സ്റ്റേജ് താരം ഇടവേള റാഫി ചടങ്ങ് ഉദ്ഘാടനം നിർവഹിച്ചു. ട്രസ്റ്റ് പ്രസിഡന്റ് വിനോദ് പാട്ടോല അധ്യക്ഷത വഹിച്ച യോഗത്തിൽ ട്രസ്റ്റ് സെക്രട്ടറി സാദിഖ് സ്വഗതവും പറഞ്ഞു.
മൂന്നാം വാർഷികത്തോട് അനുബന്ധിച്ച് സൗജന്യ മെഡിക്കൽ ക്യാമ്പും, നേത്ര പരിശോധന ക്യാമ്പും നടത്തി. തുടർന്ന് പഞ്ചായത്തിലെ പാവപ്പെട്ട ആളുകൾക്ക് അരി വിതരണവും, വിദ്യാർത്ഥികൾക്ക് പഠനോപകരണ കിറ്റും നൽകി. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച ബദറുദ്ധീൻ, റഹീമ, അനേയ അഭിലാഷ് തുടങ്ങിയവരെ ചടങ്ങിൽ അനുമോദിച്ചു.
കെ. രാധാകൃഷ്ണൻ, ആദംകുട്ടി, കൃഷ്ണദാസ്, സജിത, മുബാറക്ക് പുതുക്കോട്, വിപിൻ പാട്ടോല, മൊയ്തീൻകുട്ടി, രാമചന്ദ്രൻ, അലികുട്ടി തുടങ്ങിവർ പങ്കെടുത്തു.
Similar News
അതിഥി തൊഴിലാളികൾക്ക് മലമ്പനി പരിശോധന ക്യാമ്പ് നടത്തി.
നെന്മാറ ആശുപത്രിയിൽ മുതിർന്നവർക്ക് പ്രത്യേക ഒപി കൗണ്ടർ തുടങ്ങും.
നിപ്പാ രോഗ ബോധവത്കരണ ക്ലാസ്സ് നടത്തി.