മംഗലംഡം: മംഗലംഡാം-മുടപ്പല്ലൂർ റോഡിൽ ഒടുകൂർ കുന്നംകോട്ട്കുളം ബസ് സ്റ്റോപ്പിന് സമീപം മരം വൈദ്യുതി ലൈനിൽ വീണ് ഗതാഗതം തല്ക്കാലീകമായി തടസ്സപെട്ടു. ഈ മരം വൈദ്യുതി പോസ്റ്റിൽ തട്ടി എതിർവശത്തുള്ള സഹദേവന്റെ മതിലിലേക്കാണ് വീണത്. ഇന്ന് രാവിലെയാണ് അപകടം സംഭവിച്ചത്.
തലനാരിഴയ്ക്കാണ് വലിയ അപകടത്തിൽ നിന്നും ആർക്കും അപായമില്ലാതെ രക്ഷപ്പെട്ടത്. ഫയർഫോഴ്സ് എത്തി മരം മുറിച്ചു മാറ്റിയാണ് റോഡിൻറെ ഗതാഗതം പുനഃസ്ഥാപിപ്പിച്ചത്.
രണ്ടു മാസം മുമ്പാണ് ഇതിന് സമാനമായി രീതിയിൽ കനത്ത മഴയിൽ കുന്നംകോട്ട്കുളം ഇറക്കത്തിൽ മരം വൈദ്യുതി ലൈനിൽ വീണ് അപകടമുണ്ടായത്. വൈദ്യുത ലൈൻ കമ്പി പൊട്ടി വീണത് ഗ്യാസ് സിലിണ്ടർ കയറ്റി വന്ന വാനിന്റെ മുകളിലാണ്. അന്നും വലിയ അപകടത്തിൽ നിന്നാണ് ഈ മേഖല രക്ഷപ്പെട്ടത്. അന്ന് താല്ക്കാലീകമായി വൈദ്യുതി തടസ്സപെട്ടിരിന്നു.
മുടപ്പല്ലൂർ-മംഗലംഡാം റോഡിൽ മരം വീണ് വൈദ്യുതി ബന്ധവും, ഗതാഗത തടസ്സവും ഉണ്ടാകുന്നത് ഇപ്പോൾ പതിവാണ്. ഈ റോഡിലെ അപകടരീതിയിലുള്ള മരങ്ങൾ മുറിച്ചു മാറ്റണമെന്നാണ് നാട്ടുകാരുടെ പ്രധാന ആവശ്യം.
Similar News
കനത്ത മഴയിൽ വീട് തകർന്നു വീണു.
സഞ്ചാരികളെ വരവേറ്റ് നെല്ലിയാമ്പതി.
മഴ കനത്തപ്പോൾ വടക്കഞ്ചേരി-മണ്ണുത്തി ദേശീയപാതയും, മംഗലം-ഗോവിന്ദാപുരം സംസ്ഥാനപാതയും തകർന്ന് തരിപ്പണമായി.