പാലക്കാട്: വയനാട്ടില്‍ നിന്നും കാണാതായ വനിതാ സി ഐയെ തിരുവനന്തപുരത്തു സുഹൃത്തിന്റെ വീട്ടില്‍ കണ്ടെത്തി. വയനാട് പനമരം സ്റ്റേഷന് ഹൗസ് ഓഫിസറായ സിഐ കെ എ എലിസബത്തിനെയാണു തിരുവനന്തപുരത്തെ സുഹൃത്ത് റിട്ട. വനിതാ എസ് ഐയുടെ ഫ്ലാറ്റില്‍ കണ്ടെത്തിയത്.
തിങ്കളാഴ്ച് കോടതി ഡ്യൂട്ടിക്കായി പാലക്കാട്ടേക്ക് വന്ന സിഐയെ കാണാതാവുകയായിരുന്നു. മാനന്തവാടി ഡിവൈ എസ് പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അന്വേഷണം നടത്തുകയായിരുന്നു. സിഐ പാലക്കാട് എത്തിയതായി പോലീസിന് വിവരം കിട്ടിയിരുന്നു.
രണ്ട് വര്‍ഷം മുന്‍പ് ആലത്തൂര്‍ സ്റ്റേഷനിലെ സി ഐ ആയിരുന്നു എലിസബത്ത്. പനമരം സ്റ്റേഷനില്‍ നിന്ന് പാലക്കാട് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതിയിലേക്ക് കോര്‍ട്ട് എവിഡന്‍സ് ഡ്യൂട്ടിക്കായി പുറപ്പെടുകയായിരുന്നു. അവസാനമായി സംസാരിച്ച ഗ്രേഡ് എസ് ഐയോട് കല്‍പ്പറ്റയിലെ ബസ് സ്റ്റാന്‍ഡില്‍ ഉണ്ടെന്ന് എലിസബത്ത് പറഞ്ഞിരുന്നു. ഔദ്യോഗിക ഫോണടക്കം രണ്ട് ഫോണുകളും സ്വിച്ച് ഓഫ് ആയതോടെ ദുരൂഹതയേറുകയായിരുന്നു.

Similar News
വടക്കഞ്ചേരി മൃഗാശുപത്രിയിലെ വൻ തേക്കുമരം ആശുപത്രി കെട്ടിടം നശിപ്പിക്കുമെന്ന് ആശങ്ക.
വിദ്യാര്‍ത്ഥിനിയുമായുള്ള അടുപ്പം പ്രശ്നമായി; റോഡില്‍ കൂട്ടത്തല്ലുമായി വിദ്യാര്‍ത്ഥികള്‍.
നീലച്ചിത്ര നിര്‍മ്മാണത്തിന് ജയിലില്‍ കിടന്ന വിവാദ ഡോക്ടറുടെ അടുക്കല്‍ ചികിത്സക്കെത്തി കേന്ദ്ര മന്ത്രി.