42 പ​ന്നി​ക​ളെ വെ​ടി​വെ​ച്ചു കൊ​ന്നു.

പാലക്കാട്‌: നാ​ട്ടു​കാ​രു​ടെ ജീ​വ​നും കൃ​ഷി​ക്കും ഭീ​ഷ​ണി​യാ​ണെ​ന്ന്​ ക​​ണ്ടെ​ത്തി​യ 42 പ​ന്നി​ക​ളെ വെ​ടി​വെ​ച്ചു​കൊ​ന്നു. ഷൊർണൂർ
ന​ഗ​ര​സ​ഭ​യി​ലെ ഒ​ന്നാം വാ​ര്‍​ഡാ​യ ക​ണ​യം വെ​സ്റ്റി​ലെ ജ​ന​വാ​സ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ നി​ന്നാ​ണ് പ​ന്നി​ക​ളെ വെ​ടി​വെ​ച്ച്‌ കൊ​ന്ന​ത്. വ​നം വ​കു​പ്പ് പാ​ന​ലി​ലു​ള്ള ഒ​ൻപത്​ തോ​ക്ക് ലൈ​സ​ന്‍​സി​ക​ളാ​ണ്​ പ​ന്നി​ക​ളെ കൊ​ന്ന​ത്. ഒ​രു പ്ര​ദേ​ശ​ത്ത് നി​ന്നു ഇ​ത്ര​യ​ധി​കം പ​ന്നി​ക​ളെ കൊ​ന്ന​ത് ആ​ദ്യ​മാ​ണെ​ന്ന് വേ​ട്ട​യ്ക്ക് നേ​തൃ​ത്വം ന​ല്‍​കി​യ സ​ക്കീ​ര്‍ ഹു​സൈ​ന്‍ പ​റ​ഞ്ഞു.
ജ​ന​വാ​സ​മേ​ഖ​ല​യാ​യ പ്ര​ദേ​ശ​ത്ത് ഇ​ത്ര​യ​ധി​കം പ​ന്നി​ക​ള്‍ ഉ​ണ്ടെ​ന്ന​ത് ഞെ​ട്ടി​പ്പി​ക്കു​ന്ന​താ​ണെ​ന്നും സ​ക്കീ​ര്‍ ഹു​സൈ​ന്‍ പ​റ​ഞ്ഞു. ന​ഗ​ര​സ​ഭ ചെ​യ​ര്‍​മാ​ന്​ പ്ര​ദേ​ശ​വാ​സി പാ​ലു​തൊ​ടി രാ​മ​ന്‍​കു​ട്ടി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ കൃ​ഷി​ക്കാ​ര്‍ ന​ല്‍​കി​യ പ​രാ​തി​യി​ലാ​ണ്​ ന​ട​പ​ടി.

മംഗലംഡാം മീഡിയ വാർത്തകൾ തുടർന്നും ലഭിക്കുവാൻ ജോയിൻ ചെയ്യൂ.