മഗലംഡാം: മംഗലംഡാം- മുടപ്പല്ലൂര്‍ റോഡ് വീണ്ടും തകര്‍ന്നു. ഡാമില്‍ നിന്നും മുടപ്പല്ലൂരിലേക്കു പോകുമ്പോള്‍ ഇടതുഭാഗമാണ് കൂടുതലും തകര്‍ന്നിട്ടുള്ളത്.
ടാറിംഗ് ഒന്നാകെ അടര്‍ന്ന് നീങ്ങുന്ന സ്ഥിതിയിലാണ് 10 കിലോമീറ്റര്‍ ദൂരം വരുന്ന റോഡ്.
കൂടുതല്‍ തകരും മുൻപേ റീടാറിംഗ് നടത്തി വാഹനഗതാഗതം സുഗമമാക്കണമെന്നാണ് ആവശ്യം. മംഗലം ഡാമിലേക്കു വരുന്ന വിനോദസഞ്ചാരികള്‍ക്കും ഡാമിലെ മലയോരങ്ങളിലേക്ക് പോകുന്നവര്‍ക്കുമുള്ള ഏക പ്രധാന പാതയാണ് ഇത്.
മംഗലംഡാം- മുടപ്പല്ലൂര്‍ മലയോരപാത വീണ്ടും തകര്‍ന്നു.

Similar News
കനത്ത മഴയിൽ വീട് തകർന്നു വീണു.
സഞ്ചാരികളെ വരവേറ്റ് നെല്ലിയാമ്പതി.
മഴ കനത്തപ്പോൾ വടക്കഞ്ചേരി-മണ്ണുത്തി ദേശീയപാതയും, മംഗലം-ഗോവിന്ദാപുരം സംസ്ഥാനപാതയും തകർന്ന് തരിപ്പണമായി.