മസ്ജിദുകൾ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന പ്രതി പിടിയിൽ.

കഞ്ചിക്കോട്: കഞ്ചിക്കോട് ചടയൻകാലായി സുന്നി ജുമാ മസ്ജിദ് ഭണ്ഡാര മോഷണക്കേസിലെ പ്രതിയെയാണ് കസബ പോലീസ് അറസ്റ്റ് ചെയ്തത്. 2022 മാർച്ച് 18 നാണ് കേസ്സിനാസ്പദമായ സംഭവം. വയനാട് സുൽത്താൻ ബത്തേരി സ്വദേശി ഷംസാദ് (വയസ്സ് 34) ആണ് അറസ്റ്റിലായത്. CCTV കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്.

പ്രതി വിവിധ മോഷണ കേസുകളിൽ ഉൾപ്പെട്ട് നിരവധി തവണ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. നിലവിൽ തമിഴ്നാട് വേദസന്തൂർ പോലീസ് സ്റ്റേഷനിൽ സമാന രീതിലുള്ള കേസ്സിൽ ഉൾപ്പെട്ട് പ്രതി ദിണ്ടിഗൽ ജില്ലാ ജയിലിൽ റിമാന്റിലാണ്. വിശദമായ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. മുസ്ലീം പള്ളികളിൽ മാത്രമേ പ്രതി മോഷണം നടത്തിയിട്ടുള്ളു. മോഷണത്തിലൂടെ ലഭിക്കുന്ന പണം വെച്ചാണ് പ്രതി ആഡംബര ജീവിതം നയിച്ചിരുന്നത്.

House Plots For Sale

പാലക്കാട് ജില്ലാ പോലീസ് മേധാവി R.വിശ്വനാഥ്, പാലക്കാട് ASP ഷാഹുൽ ഹമീദ് A എന്നിവരുടെ നിർദ്ദേശപ്രകാരം കസബ പോലീസ് ഇൻസ്പെക്ടർ രാജീവ്.NS ന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ അനീഷ്.ട, സിവിൽ പോലീസ് ഓഫീസർ സുനിൽ എന്നിവരടങ്ങുന്ന സംഘമാണ് കേസ്സ് അന്വേഷിക്കുന്നത്.