പാലക്കാട് പലിശക്കാരുടെ ഭീഷണിയെ തുടര്‍ന്ന് യുവാവ് ജീവനൊടുക്കി.

പാലക്കാട്: പറളിയില്‍ പലിശക്കാരുടെ ഭീഷണിയെ തുടര്‍ന്ന് യുവാവ് ജീവനൊടുക്കി. പറളി സ്വദേശി പ്രവീണിനെയാണ് വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.പലിശക്കാര്‍ വീട്ടില്‍ വന്ന് ഭീഷണിപ്പെടുത്തിയിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു.ഇന്നലെ രാത്രിയാണ് പ്രവീണിനെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. നിര്‍മ്മാണ തൊഴിലാളിയായ പ്രവീണ്‍ പലിശക്കാരില്‍ നിന്ന് വായ്പ എടുത്തിരുന്നു. പ്രദേശവാസികള്‍ കൂടിയായ പലിശക്കാര്‍ വീട്ടിലെത്തി പ്രവീണിനെ ഭീഷണിപ്പെടുത്താറുണ്ടെന്ന് കുടുംബാംഗങ്ങള്‍ പറയുന്നു. രണ്ടു ദിവസം മുന്‍പും ഇത്തരത്തില്‍ ഭീഷണിയുണ്ടായിരുന്നു. ഇതാകാം ആത്മഹത്യക്ക് കാരണമായതെന്നാണ് വീട്ടുകാര്‍ പറയുന്നത്.പറളി മേഖലയില്‍ പ്രാദേശിക പലിശ സംഘങ്ങള്‍ സജീവമാണെന്ന് പറളി പഞ്ചായത്ത് പ്രസിഡന്‍റും വ്യക്തമാക്കി.പ്രവീണിന്റെ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. തനിക്ക് ഒട്ടേറെ സാമ്പത്തിക പ്രശ്നങ്ങളുണ്ടെന്നും തന്റെ മരണത്തിന് ഉത്തരവാദി താന്‍ തന്നെയാണെന്നുമാണ് കത്തിലുള്ളത്. സംഭവത്തില്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

മംഗലംഡാം മീഡിയ വാർത്തകൾ തുടർന്നും ലഭിക്കുവാൻ ജോയിൻ ചെയ്യൂ.

WhatsApp
https://chat.whatsapp.com/KbOOnCuV0GvBDfVHBDIcxj

Dailyhunt
https://profile.dailyhunt.in/mangalamdammedia