പാലക്കാട്: ചിറ്റൂരില്‍ കര്ഷകന് ആത്മഹത്യ ചെയ്തു. കറുകമണി സ്വദേശി മുരളീധരന് (48)ആണ് മരിച്ചത്. പാടത്ത് ചെളി കാരണം കൊയ്ത്ത് യന്ത്രം ഇറക്കാന്‍ പറ്റിയിരുന്നില്ല. ഇതില്‍ മുരളീധരന് ഏറെ അസ്വസ്ഥനായിരുന്നെന്ന് വീട്ടുകാര്‍ പറയുന്നു.10ഏക്കര്‍ പാടം പാട്ടത്തിന് എടുത്താണ് മുരളീധരന് കൃഷി ചെയ്തത്. 15 ദിവസം മുന്‍പ് ഇവ വിളവെടുക്കാന്‍ പ്രായമായിരുന്നു. എന്നാല്‍ പ്രദേശം ചെളി നിറഞ്ഞ ഇടമായതിനാല്‍ ഭാരമുള്ള കൊയ്ത്തുയന്ത്രം ഇറക്കാന്‍ കഴിയുമായിരുന്നില്ല. ഭാരം കുറഞ്ഞ കൊയ്ത്തുയന്ത്രം തമിഴ്നാട്ടില്‍ നിന്ന് എത്തിച്ചെങ്കിലും ഇത് തിരികെ കൊണ്ടുപോയി. ബാങ്കില്‍ നിന്ന് വായ്പയെടുത്തും, സ്വര്‍ണം പണയം വെച്ചുമാണ് മുരളീധരന് കൃഷിയിറക്കിയത്. കനത്ത നഷ്ടം വരുമെന്ന ഭീതിയിലാണ് ജീവനൊടുക്കിയതെന്ന് കരുതുന്നു.
ചിറ്റൂരിൽ കർഷകൻ ആത്മഹത്യ ചെയ്തു.

Similar News
ഒലിംകടവ് കാഞ്ഞിക്കൽ അലക്സാണ്ടർ തോമസ് അന്തരിച്ചു.
വിനോദയാത്ര പോയ വിദ്യാർത്ഥിനി മരണപ്പെട്ടു.
മംഗലംഡാം പന്നികുളമ്പിൽ അനീഷ് നിര്യാതനായി