January 16, 2026

ബലാത്സംഗ കേസിൽ പ്രതിയായ അഞ്ചുമൂർത്തിമംഗലം സ്വദേശി 22 വർഷത്തിന് ശേഷം പോലീസിന്റെ പിടിയിൽ.

വടക്കഞ്ചേരി: അഞ്ചുമൂർത്തിമംഗലം തെക്കേത്തറ പ്രതീഷ് കുമാർ (പ്രദീപ് – 45)നെയാണ് തമിഴ്നാട് കാഞ്ചിപുരത്ത് നിന്നും വടക്കഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. 2000 ത്തിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. വീട്ടമ്മയെ ബലാത്സംഗം ചെയ്തതിന് ശേഷം മുങ്ങുകയായിരുന്നു. തുടർന്ന് കർണ്ണാടക, തമിഴ്നാട് ഭാഗങ്ങളിലെ വിവിധ സ്ഥങ്ങളിൽ ഒളിവിൽ താമസിച്ച് വരുകയായിരുന്നു.പ്രതി കാഞ്ചിപുരത്തുണ്ടെന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിൽ പ്രതിയെ പിടികൂടുകയായിരുന്നു.