പന്തലാംപാടം പെട്രോൾ പമ്പിനു മുമ്പിൽ നിർത്തിയിട്ടിരുന്ന ലോറിയുടെ പുറകിൽ കാർ ഇടിച്ചു കയറി തൃശ്ശൂർ സ്വദേശി മരിച്ചു.

പന്തലാംപാടം: തൃശ്ശൂർ ഭാഗത്തേക്ക് പോകുന്ന കാർ പെട്രോൾ പമ്പിനു മുമ്പിൽ നിർത്തിയിട്ടിരുന്ന ലോറിയുടെ പുറകിൽ ഇടിച്ചു കയറിയായിരുന്നു അപകടം. കാറിന്റെ പകുതിഭാഗം പൂർണ്ണമായും ലോറിയുടെ ഉള്ളിലേക്ക് കയറി. ഫയർഫോഴ്സും, ഹൈവേ എമർജൻസി എക്സിറ്റ് റസ്ക്യൂ ടീമും, ഹൈവേ പോലീസും, നാട്ടുകാരും ചേർന്ന് കഠിനമായ പ്രയത്നം മൂലം ഏകദേശം അര മണിക്കൂറാളം സമയം എടുത്താണ് കാർ പുറത്തേക്ക് എടുക്കുകയും, കാറിന്റെ ഭാഗങ്ങൾ കട്ട് ചെയ്ത് ആളെ പുറത്തെടുത്തത്. തൃശൂർ പൊന്നുക്കര വെട്ടുകാട് തേർ മഠത്തിൽ വീട്ടിൽ വിമലാണ് അപകടത്തിൽ പെട്ടത്.