ടിപ്പർ ലോറിയിൽ ബൈക്ക് ഇടിച്ച് മംഗലംഡാം സ്വദേശിയായ യുവാവിന് പരിക്കേറ്റു

വണ്ടാഴി : മുടപ്പല്ലൂർ മംഗലം ഡാം റോഡിൽ വണ്ടാഴി സി കെ കുന്നിനു സമീപം ടിപ്പർ ലോറിയിൽ ബൈക്ക് ഇടിച്ച് ബൈക്ക് യാത്രികന് പരിക്കേറ്റു. മംഗലംഡാം സ്വദേശി മാളിയേക്കൽ ഹൗസിൽ ഡിക്സൺ (24)നാണ് അപകടത്തിൽ പരികേറ്റത്. പരിക്കേറ്റ യുവാവിനെ വള്ളിയോടുള്ള സ്വകാര്യ ആശുപത്രിയിലെ പ്രാധമിക ചികിത്സക്കു ശേഷം വിദഗ്‌ധ ചികിത്സക്കായ് മറ്റൊരു ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. ഇന്നു വൈകുന്നേരം 7 മണിയോടെ കൂടിയായിരുന്നു സംഭവം.അപകടത്തെ തുടർന്ന് നാട്ടുകാർ ടിപ്പർ ലോറികൾ തടഞ്ഞു പ്രതിക്ഷേധിച്ചു. പിന്നീട് മംഗലംഡാം പോലീസ് എത്തുകയും നാട്ടുകാരുമായി അനുരഞ്ജന ചർച്ചകൾ നടത്തി പ്രശ്നത്തിന് പരിഹാരം കണ്ടു. അനുകൂലമായ തീരുമാനം ഇല്ലാത്ത പക്ഷം മറ്റു സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്ന് നാട്ടുകാർ അറിയിച്ചു.