പുതുശ്ശേരി: വീട്ടില്‍ കഞ്ചാവ് ചെടി നട്ടുവളര്‍ത്തിയ യുവാവ് പിടിയില്‍. പാലക്കാട് പുതുശ്ശേരി കാളാണ്ടിത്തറ അശ്വിന് രാജിനെയാണ് (21) കസബ പൊലീസ് അറസ്റ്റ് ചെയ്തത്. ക്രിസ്മസ്- പുതുവത്സര ഡ്രൈവിന്റെ ഭാഗമായി പാലക്കാട് എ.എസ്.പി എ. ഷാഹുല്‍ ഹമീദിന്റെ നേതൃത്വത്തില്‍ കസബ ഇന്‍സ്പെക്ടര്‍ എന്‍.എസ്. രാജീവ്, സബ് ഇന്‍സ്പെക്ടര്‍ എം. ഉദയകുമാര്‍, അസി. സബ് ഇന്‍സ്പെക്ടര്‍മാരായ ടി.എ. ഷാഹുല്‍ ഹമീദ്, രമേഷ് എന്നിവരുടെ നേതൃത്വത്തില്‍ പുതുശ്ശേരി കാളാണ്ടിത്തറ ഭാഗത്ത് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ചെടി കണ്ടെത്തിയത്.
പൂച്ചെടികളുടെ മറവിലാണ് കഞ്ചാവ് ചെടി നട്ട് പിടിപ്പിച്ചിരുന്നത്.കഞ്ചാവ് ഉപയോഗിച്ചതുമായി ബന്ധപ്പെട്ട് കസബ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അശ്വിന് രാജ് മുമ്ബും പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Similar News
വടക്കഞ്ചേരിയില്‍ വിഷു തിരക്ക് മുതലെടുത്ത് മോഷണം; വധുവിൻ്റെ വസ്ത്രങ്ങളങ്ങിയ ബാഗ് മോഷ്ടിച്ച പ്രതി പിടിയിൽ.
കാരപൊറ്റ പട്ടികാളി അയ്യപ്പൻ കാവിൽ ക്ഷേത്രത്തിൽ മോഷണം.
പൊലീസിന് ആശ്വാസം, മൂന്ന് ദിവസത്തെ കാത്തിരിപ്പിനൊടുവില്‍ മുത്തപ്പന്റെ വയറ്റില്‍ നിന്ന് തൊണ്ടിമുതല്‍ പുറത്തെത്തി.