January 15, 2026

കെഎസ്ആർടിസിയിൽ കഞ്ചാവ് കടത്തിയ രണ്ട് യുവാക്കൾ എക്‌സൈസിന്റെ പിടിയിൽ.

പാലക്കാട്: കെഎസ്ആർടിസി ബസിൽ കഞ്ചാവുമായി യാത്ര ചെയ്ത രണ്ട് പേർ പിടിയിൽ. 1.9 കിലോഗ്രാം കഞ്ചാവാണ് പ്രതികളിൽ നിന്നും പിടികൂടിയത്. ഗോവിന്ദാപുരത്താണ് സംഭവം. വാഹന പരിശോധന നടത്തുന്നതിന് ഇടയിലാണ് കെഎസ്ആർടിസി ബസിൽ നിന്നും രണ്ട് പേർ എക്‌സൈസിന്റെ പിടിയിലായത്. അസം സ്വദേശികളായ ചമത് അലി (26), ഇൻസമാമുൾ ഹഖ് (18) എന്നിവരാണ് അറസ്റ്റിലായതെന്ന് എക്സൈസ് അറിയിച്ചു.