വീടുകളിൽ കയറി ആക്രമണം കവർച്ച പെരുകുന്നു ; വടക്കഞ്ചേരിയിൽ വീട്ടമ്മയെ ആക്രമിച്ച് സ്വർണ്ണവും പണവും കവർന്നു.

വടക്കഞ്ചേരി: വടക്കഞ്ചേരി പുഴക്കലിടത്ത് വീട്ടമ്മയെ ആക്രമിച്ച് സ്വർണ്ണവും പണവും കവർന്നു. പുഴക്കലിടം ഉണ്ണികൃഷ്ണൻ്റെ ഭാര്യ ബീന (47) നാണ് മോഷ്ടാവിൻ്റെ ആക്രമണത്തിൽ പരിക്കേറ്റത്. ഇവരെ വടക്കഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.തിങ്കളാഴ്ച രാത്രി ഏഴരയോടു കൂടിയാണ് സംഭവം. രണ്ടര പവൻ സ്വർണ്ണവും, 4500 രൂപയും നഷ്ടപ്പെട്ടതായി പറയുന്നു .ഉണ്ണികൃഷ്ണൻ്റെ വീട്ടിൽ കടന്ന മോഷ്ടാവ് കിടപ്പുമുറിയിൽ നിന്നും മോഷണം നടത്തുന്നതിനിടെ അടുക്കളയിലായിരുന്ന ബീന എത്തിയപ്പോൾ കത്തികൊണ്ട് ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ ബീനയുടെ കൈക്കും, കാലിനും, ചുമലിലും പരിക്കേറ്റിട്ടുണ്ട്.വടക്കഞ്ചേരി എസ് ഐ കെ വി സുധീഷ് കുമാറിൻ്റെ നേതൃത്വത്തിൽ സ്ഥലതെത്തി പരിശോധന നടത്തി.

ജാഗ്രതയുടെ വാതിൽ നിർമ്മിക്കാം. കവർച്ചയെ പ്രതിരോധിക്കാം

കഴിഞ്ഞ ദിവസങ്ങളിൽ അണക്കപ്പാറയിലും സമാനമായ രീതിയിൽ മോഷണ ശ്രമം നടന്നിരുന്നു അണക്കപ്പാറ ചീകോടിന് സമീപം ഒറ്റപ്പെട്ട വീട്ടിൽ ശനിയാഴ്ച രാവിലെ മുഖം മൂടി ധരിച്ചെത്തിയ രണ്ടുപേർ വീട്ടിനുള്ളിൽ കയറി വീട്ടമ്മയുടെ മാല പൊട്ടിക്കാൻ ശ്രമിച്ചതിനെ തുടർന്ന് വീട്ടമ്മ ബഹളം വച്ചതോടെ മോഷ്ടാക്കൾ പുറത്തേക്കിറങ്ങിയോടി. ഞായറാഴ്ച രാത്രി എട്ടുമണിയോടെ വീണ്ടും എത്തിയ മോഷ്ടാക്കൾ വീട്ടമ്മയെ ആക്രമിച്ചു, ആക്രമണത്തിൽ പരുക്കേറ്റ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ് തുടർന്ന് വീട്ടുകാർ വടക്കഞ്ചേരി പൊലീസിൽ പരാതി നൽകി.