കാട്ടുപന്നികളെ വെടിവച്ചു കൊന്നു.

പാലക്കാട്: പാലക്കാട്‌ കപ്പൂര്‍ പഞ്ചായത്തില്‍ കൃഷി നശിപ്പിക്കുന്ന 21 കാട്ടുപന്നികളെ വെടിവെച്ചു കൊന്നു.ചോക്കോട്, മാരായംകുന്ന്, കൊടിക്കാംകുന്ന് എന്നീ പ്രദേശങ്ങളില്‍ നിന്നാണ് കാട്ടുപന്നികളെയാണ് വെടിവെച്ചുകൊന്നത്.ഈ മേഖലകളില്‍ സ്ഥിരമായി കാട്ടുപന്നികളുടെ ശല്യം ഉണ്ടെന്ന് നാട്ടുകാര്‍ പരാതിപ്പെട്ടിരുന്നു.ഇവ കൂട്ടമായി ഇറങ്ങി കൃഷി നശിപ്പിക്കുന്നതും പതിവാണ്. ഈ സാഹചര്യത്തിലാണ് രണ്ടിടങ്ങളില്‍ നിന്നായി 21 കാട്ടുപന്നികളെ പിടികൂടി വെടിവെച്ച്‌ കൊന്നത്.