കുന്നങ്കാട് ജംഗ്ഷനിലെ അഴുക്കു ചാലുകള്‍ക്ക് മൂടി വേണം.

കിഴക്കഞ്ചേരി: കുന്നങ്കാട് വില്ലേജ് ഓഫീസിനു മുന്നില്‍ സ്ലാബ് ഇല്ലാത്ത അഴുക്കുചാലുകള്‍ അപകട ഭീഷണിയാകുന്നു. നാലടിയോളം താഴ്ചയുള്ള ചാലിന് മുകളില്‍ സ്ലാബുകള്‍ സ്ഥാപിക്കാത്തത് അപകടങ്ങള്‍ക്ക് വഴിയൊരുക്കുകയാണ്. കാല്‍ തെന്നി പലരും ഇതില്‍ വീണിട്ടും പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ സുരക്ഷാ നടപടി സ്വീകരിക്കുന്നില്ലെന്നാണ് ആക്ഷേപം. നേരത്തെ ചാലില്‍ മണ്ണും മാലിന്യങ്ങളും നിറഞ്ഞ് കിടന്നിരുന്നതിനാല്‍ വീണാലും പരിക്കേല്ക്കുന്ന സംഭവങ്ങള്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ മാലിന്യം നീക്കിയതോടെ ചാലിന് ആഴം കൂടി അപകടങ്ങളും വര്‍ധിച്ചിരിക്കുകയാണ്. 30 മീറ്ററോളം ദൂരം ഇത്തരത്തില്‍ അഴുക്കുചാല്‍ തുറന്നു കിടക്കുന്നുണ്ട്. വില്ലേജ്‌ഓഫീസിനു മുന്നിലെ സമരദിവസങ്ങളിലാണ് കൂടുതല്‍ അപകടങ്ങള്‍ ഉണ്ടാകുന്നത്.