പാലക്കാട്: നമ്പര്‍ പ്ലേറ്റ് മാറ്റി വിവാഹചടങ്ങില്‍ പങ്കെടുക്കാനെത്തിയ വാഹനം മോട്ടോര്‍ വാഹന വകുപ്പ് പിടികൂടി. ടാക്സി ആയിരുന്ന ഇന്നോവ ക്രിസ്റ്റ വിവാഹത്തിനായി പ്രൈവറ്റ് വാഹനങ്ങള്‍ക്കുള്ള വെള്ള നമ്പര്‍ പ്ലേറ്റ് വെച്ചാണ് എത്തിയത്.

രഹസ്യവിവരമനുസരിച്ച് പാലക്കാട് അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ പി.വി. ബിജു വാഹനം കസ്റ്റഡിയിലെടുക്കുകയായിരുന്നു. പിഴ ചുമത്തിയ ശേഷം ഡിക്കിയില്‍ സൂക്ഷിച്ചിരുന്ന മഞ്ഞ നമ്പര്‍ പ്ലേറ്റ് തിരിച്ചുപിടിപ്പിച്ച ശേഷമാണ് വാഹനം വിട്ടയച്ചത്. കൂടാതെ നമ്പര്‍ പ്ലേറ്റ് മാറ്റിവെച്ച് സര്‍വീസ് നടത്തിയതിന് 3000 രൂപ പിഴ ഈടാക്കി. വടക്കഞ്ചേരി സ്വദേശിനിയുടെ ഉടമസ്ഥതയിലുള്ളതായിരുന്നു വാഹനം.
Similar News
നാലുചക്ര ഓട്ടോറിക്ഷകളുടെ സൗജന്യം പിൻവലിച്ചു
നാല് ചക്ര ഓട്ടോ ടാക്സി വാഹനങ്ങൾക്ക് സൗജന്യ പാസ് നൽകണം ; പന്നിയങ്കരയിൽ പ്രതിഷേധം
KSRTC ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം; യാത്രക്കാരെ സുരക്ഷിതമാക്കി വാഹനം ഒതുക്കി നിർത്തി.