ചെക്ക്‌പോസ്റ്റില്‍ വിജിലന്‍സ് പരിശോധന; മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറായ വനിതാ ഉദ്യോഗസ്ഥയുടെ ബാഗില്‍ നിന്ന് 29,000 രൂപ പിടികൂടി.

പാലക്കാട്: വേലന്താവളം ആര്‍ടിഒ ചെക്‌പോസ്റ്റിലാണ് സംഭവം. ഡിവൈഎസ്പി എം. ഗംഗാധരന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് പണം പിടിച്ചെടുത്തത്. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറായ സ്മിത ജോസ് ഇടനിലക്കാരില്‍ നിന്ന് പണം വാങ്ങി ബാഗിലിട്ട് കാറില്‍ കയറുമ്പോഴാണ് പിടികൂടിയത്.

അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുവരുന്ന ചരക്കുവാഹനങ്ങളെ കൈക്കൂലി വാങ്ങി പരിശോധന കൂടാതെ കടത്തിവിടുന്നെന്ന രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന. ചരക്കുലോറികളില്‍ നിന്ന് ഇടനിലക്കാര്‍ മുഖേന വാങ്ങുന്ന പണം ജോലി കഴിഞ്ഞു പോകുമ്പോള്‍ ഉദ്യേഗസ്ഥരുടെ പക്കല്‍ കൊടുത്തുവിടുകയാണ് പതിവ്. വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ മദ്ധ്യമേഖല സൂപ്രണ്ട് ഡോ. ജെ. ഹിമേന്ദ്രനാഥിന്റെ നിര്‍ദ്ദേശപ്രകാരം ചെക്‌പോസ്റ്റും പരിസരവും നിരീക്ഷണത്തിലാക്കിയിരുന്നു.

തുടര്‍ന്ന് വനിതാ പോലീസ് ഉദ്യോഗസ്ഥ ഇടനിലക്കാരനില്‍ നിന്ന് പണം സ്വീകരിച്ച്‌ വാഹനത്തില്‍ കയറാനൊരുങ്ങവേയാണ് പിടിയിലായത്. ബാഗില്‍ നിന്ന് 29000 രൂപയായ 500 രൂപയുടെ 58 നോട്ടുകളാണ് കണ്ടെത്തിയത്. തുകയ്‌ക്ക് രേഖ കാണിക്കുകയോ വ്യക്തമായ കാരണം ബോധിപ്പിക്കുകയോ ചെയ്യാനായില്ല.

chef cake