നെമ്മാറ: ക്രിസ്തുമസ് ആവശ്യത്തിനായി റബർ മേഖലയിലേ കർഷകർ റബ്ബർ ഷീറ്റുകൾ വിപണിയിൽ എത്തിച്ചതോടെ റബ്ബർ വില മൂന്നു വർഷം മുമ്പുള്ള വിലയിലേക്ക് താഴ്ന്നു. തരം തിരിക്കാത്ത അഞ്ചാം ഗ്രേഡ് റബ്ബർ ഷീറ്റിന് കിലോ ഗ്രാമിന് 128 രൂപയായി ചുരുങ്ങി. ആർ എസ് എസ് നാലാം ഗ്രേഡ് റബ്ബർ ഷീറ്റിന് 134. രൂപയായാണ് ചുരുങ്ങിയത്. ഈ വർഷം സീസൺ ആരംഭിച്ചപ്പോൾ നാലാം ഗ്രേഡ് ഷീറ്റിന് 180 രൂപ വരെ വിലയെത്തിയിരുന്നു. വിലയിടിവ് ക്രിസ്മസ് വിപണിയിലും റബ്ബർ കർഷകർക്കും വൻ തിരിച്ചടിയായി. ഡിസംബർ മാസത്തിലെ മഞ്ഞും തണുപ്പും കൂടിയ കാലാവസ്ഥയിൽ ഉൽപാദനം വർദ്ധിച്ചിരിക്കുന്ന സമയത്ത് ഉണ്ടായ ഇലയിടവ് കർഷകർക്ക് താങ്ങാനാവാത്തതാണെന്ന് പ്രദേശത്തെ കർഷകനായ അബ്രഹാം പുതുശ്ശേരി പറഞ്ഞു. സർക്കാർ പ്രഖ്യാപിച്ച താങ്ങുവിലയായ 170 രൂപയും വിപണിബലിയും തമ്മിലുള്ള വ്യത്യാസ തുക ഇൻസെന്റീവ് ആയി റബ്ബർ കർഷകർക്ക് റബ്ബർ ബോർഡ് മുഖേന നൽകുന്നതിന് കർഷകർ വിൽപ്പന നടത്തിയ പ്രതിമാസ ബില്ലുകൾ റബ്ബർ ബോർഡ് സൈറ്റിൽ റബ്ബർ ഉത്പാദക സംഘങ്ങൾ മുഖേന നൽകിത്തുടങ്ങിയെങ്കിലും താങ്ങുവിലയായ ഇൻസെന്റീവ് ഇനിയും കർഷകർക്ക് നൽകി തുടങ്ങാത്തതും റബ്ബർ കർഷകരെ ദുരിതത്തിലാക്കി.
റബർ വില ഇടിഞ്ഞു; കർഷകർ ദുരിതത്തിൽ.

Similar News
തുടര്‍ച്ചയായ വേനല്‍മഴ; റബറിനു പക്ഷിക്കണ്ണുരോഗം.
കരിമഞ്ഞളിലെ അപൂര്വഇനമായ വാടാര്മഞ്ഞള് കൃഷിചെയ്ത് വടക്കഞ്ചേരി സ്വദേശി.
വേനല്‍മഴയില്‍ ചീഞ്ഞുതുടങ്ങിയ വൈക്കോല്‍ ഉഴുതുമറിച്ച് കര്‍ഷകര്‍.