നിർത്തിയിട്ടിരുന്ന കാറിന്റെ പുറകിൽ ബൈക്കിടിച്ച് യുവാക്കൾക്ക് പരിക്ക്.

നിർത്തിയിട്ടിരുന്ന കാറിന്റെ പുറകിൽ ബൈക്കിടിച്ച് യുവാക്കൾക്ക് പരിക്ക്

മംഗലംഡാം: ഒടുകൂരിൽ നിർത്തിയിട്ടിരുന്ന കാറിന്റെ പുറകിൽ ബൈക്കിടിച്ച് രണ്ട് യുവാക്കൾക്ക് പരിക്കേറ്റു.

https://chat.whatsapp.com/KbOOnCuV0GvBDfVHBDIcxj

ഇന്ന് വൈകുന്നേരം 9 മണിയോട്കൂടി ആണ് അപകടം നടന്നത്. മല്ലുകോട് സ്വദേശികളായ അജിൻ (22 ) ശ്രിധിൻ (22) എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റ രണ്ടു പേരെയും മംഗലംഡാമിൽ ഉള്ള ഹെൽത്ത്‌ വിഷൻ മെഡിക്കൽ സെന്ററിൽ പ്രാഥമീക ചികിത്സക്കായി പ്രവേശിപ്പിച്ചു. വണ്ടിയുടെ പുറകിൽ യാത്ര ചെയ്ത അജിനെ പ്രാഥമീക ചികിത്സക്ക് ശേഷം വിട്ടയച്ചു. വാഹനം ഓടിച്ച ശ്രിധിനെ വിദഗ്ധ ചികിത്സയ്ക്കായി നെമ്മാറയിൽ ഉള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

ഒടുകൂർ വായനശാലയുടെ വാർഷികത്തോടനുമ്പന്ധിച്ച് നിർത്തിയിട്ടിരുന്ന സ്വകാര്യ വ്യക്തിയുടെ കാറിന് പുറകിലാണ് ബൈക്ക് ഇടിച്ചത് എന്ന് ദൃക്സാക്ഷികൾ പറഞ്ഞു.