പാലക്കാട്: നഗ്നനായി വീടുകളില്‍ കയറി മോഷണം നടത്തുന്ന പ്രതി പിടിയില്‍. നിരവധി മോഷണ കേസിലെ പ്രതിയായ ചന്ദ്രനഗര്‍ ചെമ്പലോട് സ്വദേശിയായ മോഹന്‍ദാസ് എന്ന ചെമ്പലോട് മോഹനനെയാണ് (55) ടൗണ്‍ നോര്‍ത്ത് പോലീസ് പിടികൂടിയത്. പാലക്കാട് ടൗണ്‍ നോര്‍ത്ത്, സൗത്ത് പോലീസിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിലാണ് ചെമ്പലോട് മോഹനന് പിടിയിലായത്.

നഗ്നനായി വന്ന് വീട്ടില്‍ സൂക്ഷിച്ചിട്ടുള്ള പണവും മറ്റു വില പിടിപ്പുള്ള വസ്തുക്കളും മോഷണം നടത്തിയ ശേഷം സ്ത്രീകളുടെ വസ്ത്രങ്ങള്‍ കൊണ്ടു പോകുന്നതാണ് ഇയാളുടെ രീതി. പിടിക്കപ്പെടാതിരിക്കാന്‍ ശരീരത്തില്‍ എണ്ണയും മറ്റും തേച്ചിട്ടാണ് മോഷണത്തിന് ഇറങ്ങുന്നതെന്ന് പോലീസ് പറഞ്ഞു. നിരവധി മോഷണ കേസില്‍ പ്രതിയായ മോഹനന് മുന്‍പ് ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. വീണ്ടും മോഷണം നടത്തുന്നതിന് തയാറെടുത്തു നില്‍ക്കുന്നതിനിടെയാണ് പോലീസ് ഇയാളെ പിടികൂടിയത്. നോര്‍ത്ത് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ സുജിത് കുമാറിന്റെ നേതൃത്വത്തില്‍ എസ്.ഐ. സുനില്‍, എസ്.ഐ. വേണുഗോപാല്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ സുനില്‍കുമാര്‍, താരീഖ്, പി.എച്ച്. നൗഷാദ്, വിനീഷ്, മണികണ്ഠദാസ്, ആര്. രഘു എന്നിവരുള്‍പ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.
Similar News
വടക്കഞ്ചേരിയില്‍ വിഷു തിരക്ക് മുതലെടുത്ത് മോഷണം; വധുവിൻ്റെ വസ്ത്രങ്ങളങ്ങിയ ബാഗ് മോഷ്ടിച്ച പ്രതി പിടിയിൽ.
കാരപൊറ്റ പട്ടികാളി അയ്യപ്പൻ കാവിൽ ക്ഷേത്രത്തിൽ മോഷണം.
പൊലീസിന് ആശ്വാസം, മൂന്ന് ദിവസത്തെ കാത്തിരിപ്പിനൊടുവില്‍ മുത്തപ്പന്റെ വയറ്റില്‍ നിന്ന് തൊണ്ടിമുതല്‍ പുറത്തെത്തി.