കിഴക്കഞ്ചേരി: കിഴക്കഞ്ചേരിയില്‍ ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ആന ഇടഞ്ഞു. തിരുവറ ശിവക്ഷേത്രത്തിലെ നിറമാല വിളക്ക് ഉത്സവത്തിനിടെയായിരുന്നു ആന ഇടഞ്ഞത്. ഉടന്‍ തന്നെ ആനയെ തളച്ചു. പുത്തൂര്‍ ദേവീദാസന്‍ എന്ന ആനയാണ് ഇടഞ്ഞത്. രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം.
തിരുവറയിൽ ആനകൾ ഏറ്റുമുട്ടിയപ്പോൾ.
പറവെപ്പിനിടെ ആന അസ്വസ്ഥതകള്‍ പ്രകടമാക്കുകയായിരുന്നു. ഇതോടെ ചുറ്റും നിന്നിരുന്നവര്‍ ഓടി രക്ഷപ്പെട്ടു. ആറോളം ബൈക്കുകള്‍ ആണ് ആന തകര്‍ത്തത്. നിലവില്‍ പാലക്കാട് ജില്ലയില്‍ വലിയ ചൂടാണ് അനുഭവപ്പെടുന്നത്. ഇതാണ് ആന ഇടയാന്‍ കാരണം എന്നാണ് കരുതുന്നത്.

Similar News
വടക്കഞ്ചേരി ടൗണിലെ തെരുവുവിളക്കുകളുടെ സമയക്രമം പ്രശ്നമാകുന്നു
കനത്ത മഴയിൽ വീട് തകർന്നു വീണു.
സഞ്ചാരികളെ വരവേറ്റ് നെല്ലിയാമ്പതി.