ചിറ്റൂര്‍: അനധികൃതമായി വീട്ടില്‍ സൂക്ഷിച്ച ഗ്യാസ് സിലിണ്ടറുകള്‍ പിടികൂടി. കൊഴിഞ്ഞാമ്പാറ കീരക്കാരന്പടി വി.ആറുമുഖന്റെ (65) വീട്ടില്‍ നിന്നാണ് 98 ഗ്യാസ് സിലിണ്ടറുകളും ഗ്യാസ് കടത്താനായി ഉപയോഗിക്കുന്ന മിനി ലോറിയും, രണ്ട് ഗ്യാസ് കണ്‍വേര്‍ട്ടര്‍ യന്ത്രം, രണ്ട് ത്രാസുകള്‍ എന്നിവ പിടികൂടിയത്. അനധികൃതമായി ഗ്യാസ് നിറച്ച് വില്‍പ്പന നടത്തുന്നുവെന്ന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തില്‍ അവശ്യവസ്തു നിയമപ്രകാരം നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.
35 കിലോഗ്രാം വരുന്ന അഞ്ച് സിലിണ്ടറുകളും, 19 കിലോഗ്രാം വരുന്ന 35 സിലിണ്ടറുകളും, 15 കിലോ ഗ്രാം വരുന്ന 53 സിലിണ്ടറുകളും, 6 കിലോഗ്രാം വരുന്ന 5 സിലിണ്ടറുകളുമാണ് പിടികൂടിയത്. ഗ്യാസ് സിലിണ്ടറുകളും, സാമഗ്രികളും അടുത്തുള്ള കൃഷ്ണ ഇന്ത്യന്‍ ഗ്യാസ് ഏജന്‍സിയില്‍ സൂക്ഷിക്കും. എക്സ്പ്ലൊസീവ് ആക്ട് പ്രകാരം കേസെടുക്കുന്നതിന് കൊഴിഞ്ഞാമ്പാറ പൊലീസിന് കൈമാറി.
താലൂക്ക് സപ്ലൈ ഓഫീസര്‍ എ.എസ്.ബീന, റേഷനിംഗ് ഇന്‍സ്പെക്ടര്‍മാരായ കെ.ആണ്ടവന്, പി.കെ.ഉണ്ണിക്കണ്ണന്, കെ.രജനീഷ്, കൊഴിഞ്ഞാമ്പാറ പൊലീസ് ഗ്രേഡ് എസ്.ഐ ബി സുനില്‍ കുമാര്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ എം.മുഹമ്മദ് ഷഫീഖ്, സിവില്‍ പൊലീസ് ഓഫീസര്‍ എ.നൗഷാദ് എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.

Similar News
നാലുചക്ര ഓട്ടോറിക്ഷകളുടെ സൗജന്യം പിൻവലിച്ചു
നാല് ചക്ര ഓട്ടോ ടാക്സി വാഹനങ്ങൾക്ക് സൗജന്യ പാസ് നൽകണം ; പന്നിയങ്കരയിൽ പ്രതിഷേധം
KSRTC ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം; യാത്രക്കാരെ സുരക്ഷിതമാക്കി വാഹനം ഒതുക്കി നിർത്തി.