ഇന്ത്യൻ ക്രിക്കറ്റ് താരം റിഷഭ് പന്തിന്റെ കാര്‍ ഡിവൈഡറില്‍ ഇടിച്ച്‌ തീപിടിച്ചു; താരത്തിന് ഗുരുതര പരിക്ക്.

ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് താരം ഋഷഭ് പന്തിന് വാഹനാപകടത്തിൽ പരുക്ക്. ഉത്തരാഖണ്ഡിൽനിന്ന് ഡൽഹിയിലേക്കുള്ള യാത്രയ്ക്കിടെ താരം സഞ്ചരിച്ചിരുന്ന കാർ ഡിവൈഡറിൽ ഇടിച്ചു കയറി തീ പിടിക്കുകയായിരുന്നു. താരം തന്നെയാണ് അപകടം നടക്കുന്ന സമയത്തു വാഹനമോടിച്ചിരുന്നതെന്നാണു പ്രാഥമികമായ വിവരം. ഉത്തരാഖണ്ഡിലെ റൂർക്കിക്കു സമീപത്തുവച്ചാണ് അപകടമുണ്ടായത്. ഉടൻ തന്നെ താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാറിനു തീപിടിച്ചതിനു പിന്നാലെ ഗ്ലാസ് തകര്‍ത്താണു താരം പുറത്തിറങ്ങിയത്.

അപകടം നടന്ന സ്ഥലം

അപകടം നടക്കുമ്പോൾ പന്തു മാത്രമേ കാറിലുണ്ടായിരുന്നുള്ളൂവെന്ന് ഉത്തരാഖണ്ഡ് പൊലീസ് ഡയറക്ടർ ജനറൽ അശോക് കുമാർ പ്രതികരിച്ചു. താരത്തിന് തലയ്ക്കും, കാൽമുട്ടിനും, കണങ്കാലിനുമാണു പരുക്കുള്ളത്. കാലിൽ പൊട്ടലുണ്ടായതിനെ തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി ഡെറാഡൂണിലെ ആശുപത്രിയിലേക്കു താരത്തെ മാറ്റിയിട്ടുണ്ട്.

House Plot